സഹപ്രവര്‍ത്തകന്റെ ലൈംഗിക ചുവയുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയാതെ പ്രിന്‍സിപാള്‍ ആത്മഹത്യ ചെയ്തു

സഹപ്രവര്‍ത്തകന്റെ ലൈംഗിക ചുവയുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയാതെ സ്‌കൂള്‍ പ്രിന്‍സിപാളായിരുന്ന യുവതി ആത്മഹത്യ ചെയ്തു. നല്‍സിങ്കിയിലെ ട്രിഡന്റ് സ്‌കൂള്‍ പ്രിന്‍സിപാളാണ് എ ശ്രീലത. ശ്രീധര്‍ എന്ന പ്രധാനാധ്യാപകനാണ് സഹപ്രവര്‍ത്തകയായ പ്രിന്‍സിപാളിനോട് മോശമായി പെരുമാറിയത്. രണ്ട് പേരും ഒരേ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ പ്രധാനാധ്യാപകരാണ്.
പുറത്ത് പറഞ്ഞാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്ന് യുവതിയുടെ സുഹൃത്തും ബന്ധുവുമായ വ്യക്തി പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി വീട്ടിലെ ബാത്ത് റൂമിലാണ് ഇവര്‍ തൂങ്ങി മരിച്ചത്. സ്‌കൂള്‍ ബോര്‍ഡ് മെമ്പറായിരുന്നു ശ്രീധര്‍. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ശ്രീധറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇയാള്‍ക്ക് നേരെ ചുമത്തിയിരിക്കുന്നത്. ഏറെ നാളുകളായി ശ്രീലത സ്‌കൂളില്‍ പോകാന്‍ ഭയന്നിരുന്നതായി ഭര്‍ത്താവ് പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നം നേരിടുന്നതായി ആരോടും പറഞ്ഞില്ല. ശ്രീലതയോട് പലപ്പോഴായി സെക്ഷ്വല്‍ ഫേവറിനായി ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാന്റെ ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























