Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ക്യാമ്പ് അഫ്ഗാനിസ്ഥാനില്‍ , സാമ്പത്തീക സഹായം നല്‍കിയ പ്രവാസി മലയാളികള്‍ കുടുങ്ങും, ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പില്‍ മലയാളികളടക്കം മുപ്പതുപേരും പങ്കെടുത്തു, കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്തു വിട്ടു

27 OCTOBER 2016 10:39 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ അംഗമാകുന്നതിനു പുറപ്പെട്ടവരുടെ പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്തു വിട്ടു. ഇന്ത്യയില്‍ നിന്നും പുറപ്പെട്ടവരില്‍ മുപ്പതോളം മലയാളികളുണ്ടെന്നു എന്‍ഐഎ കണ്ടെത്തിയിരുന്നു. രാജ്യാന്ത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമായി ഇന്ത്യയില്‍ തിരിച്ചെത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പദ്ധതിയിടാന്‍ നേതൃത്വം നല്‍കിയിരുന്ന തൊടുപുഴ സ്വദേശി സുബ്ഹാനിയെ എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന്റെ വിശദ വിവരങ്ങളാണ് എന്‍ഐഎ പുറത്തു വിട്ടത്. ഇറാഖിലെ മൊസൂളില്‍ ഐഎസ് മേഖലകളില്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. പരിശീലനകാലത്തു മാസം 100 യുഎസ് ഡോളര്‍ വീതം (6500 രൂപ) വേതനം ലഭിച്ചിരുന്നതായും ഇയാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു. ഈ പണം പ്രവാസികളായ മലയാളി വ്യവസായികളാണ് നല്‍കിയതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

കേരളത്തില്‍നിന്നുള്ള 30ല്‍ അധികം യുവാക്കള്‍ അഫ്ഗാനിസ്ഥാനില്‍ സംഘടിപ്പിക്കപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പരിശീലന ക്യാംപില്‍ പങ്കെടുത്തതായിട്ടാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. ഇവരില്‍ പലരും ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ രൂപീകരിക്കാനായി ഇന്ത്യയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ 21 യുവാക്കളെ കാണാതായ സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘമാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തില്‍നിന്നും ഗള്‍ഫില്‍ പോയി ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ ഒട്ടേറെ യുവാക്കള്‍ക്ക് ഐഎസുമായി ഉറ്റ ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, കേരളത്തില്‍നിന്നുള്ള ചില പ്രവാസി വ്യവസായികള്‍ ഇത്തരക്കാരെ സാമ്പത്തികമായി സഹായിക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. ഭീകരവാദ സംഘങ്ങളുടെ പരിശീലന കളരിയായി കേരളം മാറി.

ഭീകരവാദം ഇന്ത്യയില്‍ വളര്‍ത്തുന്നതിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാമ്പില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ യുവാക്കള്‍ക്കുള്ള സാമ്പത്തീക സഹായം നല്‍കിയ പ്രവാസികളായ ചില വ്യവസായ പ്രമുഖരും എന്‍ഐഎ യുടെ നിരീക്ഷണത്തിലാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സാമ്പത്തീക സഹായം എത്തിച്ചതും, ഇവരെ ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തിക്കുന്നതിനുമുള്ള സാമ്പത്തീകമായും അല്ലാതെയുമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും ഇവരാണ്. അതിനാല്‍ തന്നെ ഇവര്‍ക്കെതിരെയുള്ള വിശദ വിവരങ്ങള്‍ എന്‍ഐഎക്കു ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ തീവ്രവാദ സ്വഭാവം പുലര്‍ത്തുന്ന മതസംഘടനകള്‍ മാത്രമല്ല, മതേതര സംഘടനകളെന്ന് അവകാശപ്പെടുന്നവരും ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടേയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളും ഇത്തരക്കാര്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ കാസര്‍കോട് നിന്ന് കാണാതായ 17 പേരില്‍ ഒരാളാണ് ഫിറോസ്.അതേസമയം, കാസര്‍കോട് നിന്ന് കാണാതായ 15 അംഗ സംഘത്തിലെ 12 പേര്‍ ഇറാനിലെത്തിയതായി കേരളാ പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് സംഘം ഇറാനിലേക്ക് യാത്ര തിരിച്ചത്. കോഴിക്കോടുള്ള യാത്രാ ഏജന്‍സിയാണ് ഇവര്‍ക്കുള്ള യാത്രാ രേഖകള്‍ തയാറാക്കി നല്‍കിയത്. കാസര്‍കോട് നിന്നും ദുരൂഹസാഹചര്യത്തില്‍ 17 പേരെയാണ് കാണാതായത്. ഇവരെക്കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേര്‍ ക്യാമ്പില്‍ പങ്കെടുത്തതായി എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (13 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (23 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (32 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends