മദ്യലഹരിയില്‍ വനിതാ കമ്മീഷന്‍ അംഗത്തെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി, സെക്യൂരിറ്റി ഗാര്‍ഡ് നോക്കി നില്‍ക്കെ ജോലിസ്ഥാപനത്തിനു മുന്നില്‍ വച്ച് കാറിനകത്തിട്ട് ക്രൂരമായി കൊലപ്പെടുത്തി

തെക്കന്‍ ദില്ലിയിലെ ആനന്ദ് നികേതനില്‍ ഇന്നലെ രാവിലെ 11.30നാണ് സംഭവം. ദില്ലി മുന്‍ വനിതാ കമീഷന്‍ അംഗത്തെ ഭര്‍ത്താവ് കാറിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഗീത പഠനകേന്ദ്രത്തിന്റെ മാനേജര്‍ മുകേഷ് മോംഗ (60), ഭാര്യ മഞ്ജു മോംഗയെയാണ് കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന മുകേഷ് മഞ്ജുവിന്റെ കഴുത്തിലും മാറിലും കത്തി തുടര്‍ച്ചയായി കുത്തുകയായിരുന്നു. മഞ്ജു ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മുന്നിലായിരുന്നു സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ഗാര്‍ഡ് തടയാന്‍ ശ്രമിച്ചെങ്കിലും കുത്തിയതിനുശേഷം മുകേഷ് കാറോടിച്ച് പോകുകയായിരുന്നു. എന്നാല്‍ സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
മഞ്ജുവിന് ഇടക്കിടെ ഫോണ്‍കോളുകള്‍ വന്നിരുന്നത് മുകേഷിനെ അസ്വസ്ഥനാക്കിയിരുന്നെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കൊലപാതകം മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കത്തികളും മൂര്‍ച്ച കൂട്ടുന്നതിനുള്ള ഉപകരണങ്ങളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ സീറ്റില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു കത്തികള്‍.
https://www.facebook.com/Malayalivartha



























