Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ടാറ്റാ കമ്പനി തകരുമോ? സൈറസ് മിസ്ത്രിയെ പുറത്താക്കലില്‍ കലാശിക്കുന്നത് ടാറ്റാ ഗ്രൂപ്പിന്റെ പതനമോ? ഓഹരികള്‍ വിപണികളില്‍ തകര്‍ന്നടിന് കമ്പനി കനത്ത നഷ്ടത്തിലേക്ക്

28 OCTOBER 2016 12:11 PM IST
മലയാളി വാര്‍ത്ത

ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രിയെ രത്തന്‍ ടാറ്റ ഇടപെട്ട് പുറച്ചാക്കിയതോടെ ലോകം അറിയപ്പെടുന്ന ടാറ്റാ കമ്പനി പതനത്തിലേക്കെന്ന് സൂചന. കഴിഞ്ഞ ദിവസം ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത രത്തന്‍ ടാറ്റക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മിസ്ത്രി രംഗത്തുവന്നതോടെ കമ്പനിയുടെ ഓഹരകളില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ലാഭകരമല്ലാത്ത അഞ്ച് ബിസിനസുകതള്‍ നടത്തിക്കൊണ്ട് പോകുന്നതിന് ടാറ്റ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് മിസ്ത്രിയുടെ മുന്നറിയിപ്പ്. മൊത്തം മൂല്യത്തിന്റെ മൂന്നില്‍ രണ്ടും ഇതിനായി ത്യജിക്കേണ്ട അവസ്ഥയാണെന്ന മുന്നറിയിപ്പാണ് മിസ്ത്രി നല്‍കിയിരിക്കുന്നത്. ഇതോടെ ടാറ്റ കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
പുതിയ സംഭവ വികാസങ്ങളുടെ പേരില്‍ ആശങ്കയിലായ ടാറ്റ ഗ്രൂപ്പ് ഓഹരികളില്‍ മൂന്നാം ദിവസവും ഇടിവ് തുടര്‍ന്നു. ആകെ 44,000 കോടി രൂപയുടെ നഷ്ടമാണ് ഓഹരികളില്‍ ഉണ്ടായിട്ടുള്ളത്. ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിന് മിസ്ത്രി അയച്ച മെയില്‍ പരസ്യമായതും ഓഹരി വിലയിടിവിന് ആക്കം കൂട്ടി. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്5.8 ശതമാനം. ടാറ്റ പവര്‍ 1.4 ശതമാനവും ടാറ്റ ഗ്ലോബല്‍ ബിവറേജസ് 5.1 ശതമാനവും ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സ് 1.4 ശതമാനം, ടാറ്റ സ്റ്റീല്‍ 0.44 ശതമാനം, ടാറ്റ കമ്യൂണിക്കേഷന്‍സ് 1.7 ശതമാനം എന്നിങ്ങനെയാണ് നഷ്ടത്തിലായത്.
അതേസമയം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് മാത്രം 0.7 ശതമാനം ഉയര്‍ന്ന് പിടിച്ചുനിന്നു. വരും ദിവസങ്ങളിലും ഓഹരികളില്‍ സമ്മര്‍ദമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള വിവിധ ലിസ്റ്റഡ് കമ്പനികളില്‍ നിന്ന് ബി.എസ്.ഇ.യും എന്‍.എസ്.ഇ.യും വിശദീകരണം തേടിയിട്ടുണ്ട്. 1.18 ലക്ഷംകോടി രൂപയുടെ മൂല്യശോഷണമുണ്ടാകുമെന്ന മിസ്ത്രിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ടിസിഎസ് ഒഴികെ മറ്റു പ്രധാന കമ്പനികളുടെ ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്‌റ്റോക് എക്‌സ്!ചേഞ്ചില്‍ ടിസിഎസ് ഓഹരിയില്‍ 0.68 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
സൈറസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും അസത്യവുമാണ്. ടാറ്റ സണ്‍സ് ബോര്‍ഡ് ചെയര്‍മാന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നു. എന്നാല്‍, മുന്‍ ചെയര്‍മാന്റെ സംസ്‌കാരവും ധാര്‍മികതയും കമ്പനിയുമായി ചേരുന്നതല്ലായിരുന്നുവെന്നും ടാറ്റാ ഗ്രൂപ്പ് വാര്‍ത്തക്കുറിപ്പില്‍ ആരോപിച്ചു.ബോര്‍ഡ് മെംബര്‍മാര്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നുവെന്നും മിസ്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ടാറ്റ ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മിസ്ത്രി ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ച കത്ത് ചോര്‍ന്നതിലും അവര്‍ പ്രതിഷേധം രേഖപ്പെടുത്തി. സുപ്രധാനമായ ഇക്കാര്യങ്ങളില്‍ പൊതുവായ സംവാദം ആഗ്രഹിക്കുന്നില്ലെന്നും അത് ടാറ്റ ഗ്രൂപ്പിന്റെ അന്തസ്സിന് ചേരുന്നതല്ലെന്നും അവര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (12 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (22 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (31 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends