ഓവര്‍ടേക്ക് ചെയ്തതിനു കോളേജ് വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊന്ന കേസില്‍ ജെഡിയു നേതാവിന്റെ മകന്റെ ഹര്‍ജി തള്ളി

കഴിഞ്ഞ മെയ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 19 വയസ്സുകാരനായ ആദിത്യ സച്ച്ദേവ എന്ന വിദ്യാര്‍ത്ഥിയെ റോക്കി വെടിവെച്ച് കൊല്ലുകയായിരുന്നു. മാരുതി സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ആദിത്യ ലാന്‍ഡ് റോവറില്‍ സഞ്ചരിച്ചിരുന്ന റോക്കിയെ മറികടന്നു. ഈ നിസാരസംഭവത്തില്‍ രോഷാകുലനായാണ് റോക്കി ആദിത്യയെ വെടിവെച്ചത്. ആദ്യം ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നല്‍കിയ റോക്കി പിന്നീട് കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കേസില്‍ കുറ്റാരോപിതനായ റോക്കി യാദവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. പട്ട്ന ഹോക്കോടതിയാണ് കഴിഞ്ഞ ആഴ്ച റോക്കി യാദവിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
തോക്കുധാരിയായ ഒരാള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നും നിര്‍ത്തിയില്ലെങ്കില്‍ വെടിവെക്കും എന്നുമായിരുന്നു ഭീഷണി. താന്‍ റോക്കി യാദവ് ആണെന്ന് പറഞ്ഞ അദ്ധേഹം തന്നെ മര്‍ദ്ദിച്ചുവെന്നും ആദിത്യയുടെ സഹപാഠികളിലൊരാളായ നാസിര്‍ ഹുസൈന്‍ പറഞ്ഞു. രാകേഷ് രഞ്ജന്‍ എന്നാണ് റോക്കിയുടെ യഥാര്‍ത്ഥ പേര് . ബീഹാര്‍ ഗയയിലെ വലിയ ബിസിനസ്സുകാരനാണ് റോക്കിയുടെ അച്ഛന്‍.അമ്മ മനോരമ ദേവി ജെഡിയുവിന്റെ പ്രാദേശിക നേതാവുമായിരുന്നു. എന്നാല്‍ റോക്കി പിടിയിലായതോടെ മനോരമയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























