Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ജഡ്ജിമാരെ നിയമിച്ചില്ലെങ്കില്‍ കോടതികള്‍ അടച്ച് പൂട്ടേണ്ടിവരുമെന്ന് സുപ്രീം കോടതി, ജഡ്ജിമാരുടെ നിയമന നടപടികള്‍ വേഗതയില്‍ ആക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയെ വിളിച്ചുവരുത്തും

28 OCTOBER 2016 07:49 PM IST
മലയാളി വാര്‍ത്ത

കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ജഡ്ജിമാരുടെ നിയമന നടപടികള്‍ വേഗതയില്‍ ആക്കിയില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ മടിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.നിയമനം വൈകുകയാണെങ്കില്‍ കോടതികള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് ടി.എസ് താക്കൂര്‍ അടങ്ങിയ ബെഞ്ച് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയ്ക്ക് നിര്‍ദേശം നല്‍കിയത്.

എന്നാല്‍ നിയമനത്തില്‍ സര്‍ക്കാരും കോടതിയും തമ്മില്‍ എന്തെങ്കിലും ഭിന്നതയില്ലെന്ന് റോത്തഗി അറിയിച്ചു. പുതിയ മെമ്മോറാണ്ടം ഓഫ് പ്രൊസിജിയര്‍ വേഗതയിലാകുന്നതോടെ നടപടികള്‍ വേഗത്തിലാകുമെന്നും അലഹബാദ് കോടതിയിലേക്കുള്ള 18 ജഡ്ജിമാരുടെ പാനലിന് അംഗീകാരം നല്‍കിയതായും എ.ജി വ്യക്തമാക്കി. കോടതികളില്‍ സുതാര്യത ഉറപ്പുവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ് നിയമനങ്ങളില്‍ ഉത്തരവ് വൈകുന്നതെന്നും എ.ജി അറിയിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ ജഡ്ജി നിയമനം വൈകുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ മറുപടി.
വിവിധ ഹൈക്കോടതികളില്‍ ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. അലഹബാദ് ഹൈക്കോടതിയില്‍ 160 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്ത് 77 പേരെ വച്ചാണ് പ്രവര്‍ത്തനം നടക്കുന്നതെന്നും ഹര്‍ജിയില്‍പറയുന്നു.നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം.
കഴിഞ്ഞ ഒന്‍പത് മാസമായി ജഡ്ജി നിയമനത്തിനുള്ള പേരുകളില്‍ നിങ്ങള്‍ അടയിരിക്കുകയാണ്. എന്നാല്‍ അവ നശിപ്പിക്കാന്‍ നിങ്ങളെ അനുവദിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ ഇല്ലാത്തതിനാല്‍ കര്‍ണാടക കോടതിയിലെ മുറികള്‍ അടച്ചിട്ടിരിക്കുകയാണ്. കൊളീജിയം നല്‍കുന്ന ശിപാര്‍ശകളില്‍ കേന്ദ്രസര്‍ക്കര്‍ തീരുമാനം എടുക്കുന്നില്ല. കൊളീജിയത്തിന്റെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ അവ തിരിച്ചയക്കുകയാണ് വേണ്ടത്. ജഡ്ജിമാരെ നിയമിക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതികള്‍ അടച്ചുപൂട്ടണമെന്നും എ.ജിയോട് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (13 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (23 minutes ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (32 minutes ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (1 hour ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (1 hour ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (1 hour ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (4 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends