അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിക്കുന്നു

ജമ്മുകശ്മീരില്‍ ഇന്നലെ ഒരു ബി.എസ്.എഫ് ജവാനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ ഇന്ത്യന്‍ സേന ഇന്ന് കനത്ത തിരിച്ചടി നല്‍കി. ശക്തമായ തിരിച്ചടിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു
കെരാന്‍ മേഖലയിലായിരുന്നു രാത്രി ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. വെടിവെപ്പില്‍ പാക് സൈന്യത്തിന്റെ നാല് പോസ്റ്റകള്‍ തകര്‍ത്തു.ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിച്ചത്.ശക്തമായി തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയ കേന്ദ്രം, ഉചിതമായ മറുപടി സൈന്യം തന്നെ നല്‍കുമന്നായിരുന്നു പ്രതികരിച്ചത്. ഇതനുസരിച്ച് ഇന്നു രാത്രി കനത്ത വെടിവെപ്പാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. ലക്ഷ്യംവെച്ച നാല് സൈനിക പോസ്റ്റുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. അതേസമയം ഇന്നലെ കൊല്ലപ്പെട്ട ബി.എസ്.എഫ് ജവാന്‍ മന്‍ദീപ് സിങിന്റെ മൃതദേഹം ഇന്ന് സംസ്കാരിച്ചു.
മന്‍ദീപിന്റെ തല വെട്ടിയെടുത്ത പാകിസ്ഥാന്‍ സൈന്യത്തില്‍ പത്ത് പേരുടെ തലയറുക്കണമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























