Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ജമ്മുകശ്മീരില്‍ സൈനികരുടെ സുരക്ഷയ്ക്കായി പ്രത്യേകതരം വസ്ത്രങ്ങള്‍ ഒരുങ്ങുന്നു

30 OCTOBER 2016 11:54 AM IST
മലയാളി വാര്‍ത്ത

കശ്മീരില്‍ സൈനികര്‍ നേരിടുന്ന കല്ലേറ്, കുപ്പി ബോംബ് തുടങ്ങിയ ആക്രമണങ്ങളെ പ്രതിരോധിക്കാനായി 'ഫുള്‍ ബോഡി പ്രോട്ടക്ടറുകള്‍' ഒരുങ്ങുന്നു. ഇത്തരത്തിലുള്ള രണ്ടായിരം സംരക്ഷിതകവചങ്ങള്‍ നിര്‍മിക്കാന്‍ സി.ആര്‍.പി.എഫ് ടെന്‍ഡര്‍ ക്ഷണിച്ചു.

കല്ല്, കത്തി പോലെയുള്ള ചെറിയ ആയുധങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍ തുടങ്ങിയവ പ്രതിരോധിക്കാന്‍ ഇത്തരത്തില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് സാധിക്കും. കൂടാതെ തീപിടുത്തവും പ്രതിരോധിക്കും. ജമ്മുകാശ്മീര്‍ താഴ്്‌വരകളില്‍ ഉണ്ടാവുന്ന ഇത്തരം ആക്രമണങ്ങള്‍ ഈയിടെ സര്‍വസാധാരണമാണ്. അതുകൊണ്ടുതന്നെ ശരീരം മുഴുവന്‍ മറയ്ക്കുന്ന ഇത്തരം കവചങ്ങള്‍ അനിവാര്യമായി വന്നിരിക്കുകയാണ്.

ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തോടനുബന്ധിച്ച് ഏകദേശം രണ്ടായിരത്തോളം സൈനികര്‍ക്ക് ആക്രമണമേറ്റിരുന്നു. ആക്രമണകാരികളില്‍ നിന്നും രക്ഷ നേടാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് സുരക്ഷാസേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നെഞ്ചിന്റെ ഭാഗത്ത് സംരക്ഷണത്തിനായി ചെസ്റ്റ് ഗാര്‍ഡ്, മുട്ടിനെ സംരക്ഷിക്കാന്‍ എല്‍ബോ പാഡ്, ഷിന്‍ ഗാര്‍ഡ്, ഗ്രോയിന്‍, തൈ ഗാര്‍ഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ഈ കവചത്തിന്റെ ഭാരം ഏകദേശം ആറു കിലോ വരും.

എത്തിലീന്‍ വിനൈല്‍ അസറ്റിലിന്‍ ബേസ്ഡ് പോളിമറും സോഫ്റ്റ് പ്ലാസ്റ്റിക്കും ഉപയോഗിച്ചാവും ഈ പുതിയ വസ്ത്രം നിര്‍മിക്കുകയെന്നു കശ്മീര്‍ താഴ്്‌വരയിലെ മറ്റൊരു സി.ആര്‍.പി.എഫ് ഓഫീസര്‍ പറഞ്ഞു. ഉപയോഗിക്കുന്ന ആള്‍ക്ക് സുഖകരമായ രീതിയിലായിരിക്കും ഇതിന്റെ രൂപകല്‍പ്പന. എന്നുമാത്രമല്ല, സുഖകരമായ വായു സഞ്ചാരം ഉറപ്പു വരുത്തുന്നതിനായി ചെറിയ ദ്വാരങ്ങളും ഇതില്‍ കാണും. ഒരിക്കല്‍ നിര്‍മ്മിച്ചു കിട്ടിക്കഴിഞ്ഞാല്‍ ഇവ പരീക്ഷണാര്‍ത്ഥം കശ്മീര്‍ താഴ്്‌വരയിലെ സൈനികര്‍ക്ക് നല്‍കും. അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അനുസരിച്ചായിരിക്കും ബാക്കി വസ്ത്രങ്ങളുടെ നിര്‍മ്മാണം.
2013ലാണ് ഇത്തരം വസ്ത്രങ്ങളുടെ പ്രത്യേകതകള്‍ എന്തൊക്കെയാവണം എന്നു തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനങ്ങളിലും മാറ്റങ്ങള്‍ സ്വീകാര്യമാണ്. സ്‌റ്റേറ്റ് പോലീസിനും ആര്‍മിക്കുമൊപ്പം ജമ്മുകശ്മീരിലെ നിയമസംരക്ഷണം ഉറപ്പുവരുത്തേണ്ട ചുമതല സി.ആര്‍.പി.എഫിനുണ്ട്. എഴുപതു ബറ്റാലിയനുകളിലായി ഏകദേശം എഴുപതിനായിരത്തോളം സൈനികരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (1 hour ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (2 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (2 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (2 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (5 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends