ഭോപ്പാലില്‍ ജയില്‍ ചാടിയ എട്ട് സിമി തടവുകാരെ പോലീസ് വെടിവെച്ചുകൊന്നു; നടപടി ജയില്‍ ചാടി മണിക്കൂറുകള്‍ക്കകം; കൊലപ്പെടുത്തിയത് ഏറ്റുമുട്ടലില്ലെന്ന് പൊലീസ്

ഭോപ്പാലിലെ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെയും പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. എയിന്ത്‌കേദിയില്‍ വച്ച് ഏറ്റുമുട്ടലിലാണ് എട്ടുപേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയെന്ന് പൊലീസ് ആദ്യം അറിയിച്ചത്. ജയിലില്‍ ഗാര്‍ഡിനെ കഴുത്തത്ത് കൊന്ന ശേഷം രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്ന് നടത്തിയ തെരച്ചിലിന് ശേഷമാണ് ഇവരെ വെടിവെച്ചുകൊന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കില്‍ പാര്‍പ്പിച്ചിരുന്ന എട്ടു വിചാരണ തടവുകാരാണ് ഇന്നു പുലര്‍ച്ചെ രണ്ടുമണിക്കും മൂന്നിനും ഇടയില്‍ ജയില്‍ ചാടിയത്. ദീപാവലി ആഘോഷങ്ങള്‍ എങ്ങും പൊടിപൊടിക്കുന്ന ദിവസമാണ് ഇവര്‍ രക്ഷപ്പെടാനായി തെരഞ്ഞെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്റെ കൂറ്റന്‍ മതിലില്‍ കയറിയാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്ന് ഭോപ്പാല്‍ ഡിഐജി രമണ്‍ സിങ് വ്യക്തമാക്കി. കഴുത്തില്‍ സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും കൊണ്ടുള്ള മുറിവാണ് ഗാര്‍ഡിന്റെ മരണത്തിന് കാരണമായതെന്ന് ഡിഐജി വിശദമാക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ രാമശങ്കര്‍ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. കൊലപാതകം ഉള്‍പ്പെടെയുളള കേസുകളിലെ പ്രതികളാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ജൂലൈയില്‍ ഭോപ്പാലിലെ കോടതി കെട്ടിടം ബോംബ് വെച്ച് തകര്‍ക്കുമെന്ന് സിമി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതെസമയം തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് നിലവില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് സിമി. 2013ലും ഭോപ്പാലിലെ ഖാന്ദ്വാ ജയിലില്‍ നിന്നും കുളിമുറിയുടെ ഭിത്തി തകര്‍ത്ത് ഏഴു സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























