Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

വിവാഹ മോചിതയുടെ നമ്പറില്‍ നിന്നും പതിനഞ്ചുകാരി അയച്ച ഒരു എസ്എംഎസ്, തുടര്‍ന്ന് നാട്ടുകാരായ 7 പേര്‍ക്ക് പരിക്ക്, 11 പേര്‍ അറസ്റ്റില്‍, 14 പേര്‍ക്കെതിരെ പോലീസ് കേസ്

31 OCTOBER 2016 02:15 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ പതിനഞ്ചുവയസുകാരിയായ പെണ്‍കുട്ടി ചെയ്ത ഒരു വികൃതി, പക്ഷെ വികൃതിയുടെ അവസാനം നാട്ടുകാര്‍ തമ്മില്‍ കൂട്ടയിടിയും പോലീസ് കേസും. തമാശക്കഥയോ സിനിമകഥയോ അല്ല. തമിഴ്‌നാട്ടിലെ കീഴ്പുതുപ്പാട്ടു എന്ന സ്ഥലത്താണ് രസകരവും ഭയാനകവുമായ സംഭവം നടന്നത്.

സംഭവം ഇങ്ങനെ; രാജവേണി എന്ന നാല്‍പ്പതു വയസുകാരിയായ യുവതിയുടെ വീട്ടില്‍ അയക്കാരിയായ പതിനഞ്ചു വയസുകാരി സ്ഥിരം സന്ദര്‍ശകയായിരുന്നു. വീട്ടിലെത്തിയാല്‍ സ്ഥിരം രാജവേണിയുടെ മൊബൈലില്‍ ഗെയിം കളിക്കുകയായാണ് പെണ്‍കുട്ടിയുടെ രീതി. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച രാജവേണി അറിയാതെ പെണ്‍കുട്ടി ചെറിയൊരു കുസൃതി കാണിച്ചു, തന്റെ ബന്ധുവായ ഗോപിനാഥ് (20 ) നു പെണ്‍കുട്ടി ഐ ലവ് യു എന്നൊരു മെസ്സേജ അയച്ചു. മനസ്സില്‍ ലഡു പൊട്ടിയ ഗോപിനാഥ് നമ്പറിലേക്കു തിരിച്ചു വിളിച്ചു. ഫോണ്‍ വന്നതും രാജവേണി ഫോണെടുത്തു സംസാരിച്ചപ്പോള്‍, താനര്‍ക്കും മെസ്സേജ് അയച്ചിട്ടില്ലെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ ഗോപിനാഥ് വിട്ടില്ല തുടരെ ഇയാള്‍ രാജവേണിയെ വിളിച്ചു, അവസാനം രാജവേണി ഗോപിനാഥിനോട് രൂക്ഷമായി തന്നെ മറുപടി നല്‍കി. ശേഷം തന്റെ ബന്ധുവായ അയ്യപ്പനോട് സംഭവം വിവരിച്ചു. അയ്യപ്പന്‍ തന്റെ നാല് സുഹൃത്തുക്കളെയും കൂട്ടി മുന്നിയന്‍പെട്ടി എന്ന സ്ഥലത്ത് ഗോപിനാഥിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തിരികെ വരുന്നതിനിടയില്‍ ഗോപിനാഥ് തന്റെ സുഹൃത്തുക്കളെയും കൂട്ടി അയ്യപ്പനെയും സംഘത്തെയും ക്രൂരമായി മര്‍ദ്ദിച്ചു. കല്ലുകള്‍ കൊണ്ടും വടികൊണ്ടുമുള്ള ആക്രമണത്തില്‍ സാരമായി പരിക്കേറ്റ അയ്യപ്പനെ പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അഡ്മിറ്റ് ചെയ്തു.

സംഭവം വാര്‍ത്തയായതോടെ കീഴ്പുതുപ്പാട്ടിലെ പാത്തോളമടങ്ങുന്ന നാട്ടുകാര്‍ ചേര്‍ന്ന് മുന്നിയാന്‍പെട്ടിയിലെത്തി ഗോപിനാഥിനെ കണക്കിന് പെരുമാറി. അതിനിടയില്‍ ഇരു ഗ്രാമത്തിലെയും ആളുകള്‍ ചേരിയായി തിരിഞ്ഞ് കൂട്ടയിടി നടക്കുകയായിരുന്നു. അതിനിടയില്‍ സംഭവമറിഞ്ഞെത്തിയ കോട്ടകുപ്പം പോലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക് സാരമായി പരിക്കേറ്റു, പതിനൊന്നു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കോട്ടകുപ്പം പോലീസ് സംഭവത്തില്‍ പതിനാലുപേര്‍ക്കെതിരെ കേസും എടുത്തു. ഇതെല്ലം നടക്കുമ്പോള്‍ പതിനഞ്ചു വയസുകാരിയും രാജവേണിയും വീട്ടില്‍ തന്നെ, ചോദിയ്ക്കാന്‍ പോയ അയ്യപ്പനും മെസ്സേജ് കിട്ടിയ ഗോപിനാഥുള്‍പ്പെടെ ആശുപത്രിയിലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (1 hour ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (2 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (2 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (2 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (5 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends