Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

നടന്നത് പോലീസിന്റെ ഒത്താശയോടെയുള്ള ജയില്‍ ചാടലും വ്യാജ ഏറ്റുമുട്ടലും, പോലീസിന്റെ സഹായത്തോടെ പുറത്തു ചാടിയ പ്രവര്‍ത്തകരെ പോലീസ് തന്നെ വെടിവച്ചു കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

31 OCTOBER 2016 07:22 PM IST
മലയാളി വാര്‍ത്ത

ജയില്‍ ചാടിയ സിമി തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം വഴിത്തിരിവിലേക്ക്. ഭീകരനെ ജീവനോടെ പിടിച്ചാല്‍ കേസന്വേഷണത്തില്‍ നിര്‍ണായമാകുമെന്നിരിക്കെ അതിനു മുതിരാതെ വെടി വച്ച് കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ആയുധധാരികളായ ഭീകരര്‍ക്കു മുന്നില്‍ ജീവന്‍ അപകടത്തിലായേക്കുമെന്ന ഘട്ടത്തിലാണ് പൊലീസ് വെടിവെച്ചതെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് ഠാക്കൂറിന്റെ വാദത്തിന് തിരിച്ചടിയാവുന്ന വീഡിയോ വന്നിരിക്കുന്നത്. മരിച്ചു കിടക്കുന്നവരില്‍ ആരുടെ അടുക്കലും തോക്ക് അടക്കമുള്ള മാരകായുധങ്ങള്‍ കാണാനില്ല. അതിനാല്‍ തന്നെ പോലീസിന്റെ ഒത്താശയോടെ പുറത്തു ചാടിയതെന്നു സംശയത്തിന് ബലമേകുന്നു.

പ്രതികളുടെ കൈയിലോ പരിസരത്തോ തോക്കുകള്‍ മറ്റായുധങ്ങളോ കാണുന്നില്ലെന്നതും വ്യക്തമാണ്. ജയില്‍ ചാടിയ പ്രതികളെ കൃത്യമായി പോലീസ് മണിക്കൂറുകള്‍ക്കകം ഒരേ സ്ഥലത്തു വച്ച് തന്നെ കൊലപ്പെടുത്തിയത്തിലും ആരോപണങ്ങള്‍ ശക്തിപ്പെടുത്തുന്നു.

ഭോപാലില്‍ ജയില്‍ ചാടിയവരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വന്നിരുന്നു. ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ട എട്ട് പ്രതികളെ മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ സംശയവും ദുരൂഹതയും പ്രകടിപ്പിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമാണ് രംഗത്തെത്തിയത്. 'അവര്‍ ജയില്‍ ചാടിയതാണോ അതോമുന്‍കുട്ടി തയാറാക്കിയ പദ്ധതിപ്രകാരം അവരെ പോകാന്‍ അനുവദിച്ചതാണോ' എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ദിഗ് വിജയ്സിങ് ആവശ്യപ്പെട്ടു. ജയില്‍ ചാടിയ എല്ലാവരും ഒരേ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്ക ലാംബ ചോദിച്ചു. ജയില്‍പുള്ളികള്‍ രക്ഷപെട്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ആവശ്യപ്പെട്ടിരുന്നു.

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു തടവുചാടിയ നിരോധിത സംഘടനയായ എട്ടു സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) പ്രവര്‍ത്തകരെയും പൊലീസ് ഏറ്റുമുട്ടലില്‍ മധ്യപ്രദേശിലെ ഈന്ത്ഖേദി ഗ്രാമത്തില്‍ എട്ടുപേരെയും വധിച്ചത്. ബിജ്നോര്‍, അഹമ്മദാബാദ് സ്ഫോടനക്കേസുകളിലും പ്രതിയുമാണ് മെഹബൂബ്. നിരോധിത തീവ്രവാദി സംഘടനയായ സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഗുഡ്ഡു അബു ഫൈസല്‍ ഗ്യാങ്ങിന്റെ പ്രധാനിയായിരുന്നു. നിരവധി കേസുകളില്‍ വിചാരണ നേരിട്ടാണ് മെഹബൂബ് അടക്കമുള്ള സിമി പ്രവര്‍ത്തകരെ ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്.

ഇന്നലെ രാത്രി ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ജയില്‍ ജീവനക്കാരനെ കൊലപ്പെടുത്തി സിമി ഭീകരര്‍ ജയില്‍ ചാടിയത്. സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ചാണു ജയില്‍ വാര്‍ഡനെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷമായിരുന്നു ഇവരുടെ തടവുചാടല്‍. ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി ജയില്‍ മതില്‍ ചാടിക്കടക്കാന്‍ കയര്‍ രൂപപ്പെടുത്തുകയും ചെയ്തു. ഇതുപയോഗിച്ചാണ് മതില്‍ ചാടിക്കടന്നത്. ഇത് ആദ്യമായല്ല സിമി പ്രവര്‍ത്തകര്‍ ജയിലില്‍ നിന്നു രക്ഷപ്പെടുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് 2013ലും സമാനമായ രീതിയില്‍ സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയിരുന്നു. അന്നു ഖന്ദ്വ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഏഴു ഭീകരരാണ് രക്ഷപ്പെട്ടത്. അന്ന് ഇവരെ തിരികെ ജയിലില്‍ എത്തിച്ചിരുന്നു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തിപ്പരുക്കേല്‍പിച്ച ശേഷമായിരുന്നു ഭീകരരുടെ രക്ഷപ്പെടല്‍. റൈഫിളുകളും വയര്‍ലെസ് സെറ്റുകളും അന്നു അവര്‍ കൈക്കലാക്കിയിരുന്നു എന്നായിരുന്നു പോലീസ് ഭാഷ്യം. ഭോപ്പാലിലെ കോടതി കെട്ടിടം ബോംബുവച്ച് തകര്‍ക്കുമെന്ന് സിമി ഭീകരര്‍ കഴിഞ്ഞ ജൂലായില്‍ ഭീഷണി മുഴക്കിയിരുന്നു. പ്രാദേശിക മാദ്ധ്യമങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ കോടതിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ ജയിലില്‍നിന്ന് സിമി ഭീകരര്‍ ജയില്‍ചാടുന്ന സംഭവങ്ങള്‍ ആദ്യമല്ല. 2013 ല്‍ ആറ് സിമി ഭീകരരും മറ്റൊരു തടവുകാരനും ഭോപ്പാലിലെ ഖണ്ഡ്വ ജില്ലാ ജയിലില്‍നിന്ന് രക്ഷപെട്ടിരുന്നു. സുരക്ഷാ ജീവനക്കാരെ അക്രമിച്ച ശേഷമായിരുന്നു അന്നും ജയില്‍ചാട്ടം. ശൗചാലയത്തിന്റെ ഭിത്തി തുരന്ന് പുറത്തിറങ്ങിയശേഷം കിടക്കവിരികള്‍ കൂട്ടിക്കെട്ടി ജയിലിന്റെ മതില്‍ചാടിയാണ് അന്ന് ഭീകരര്‍ രക്ഷപെട്ടത്.

തെലങ്കാനയിലെ കരിം നഗറിലെ ബാങ്ക് കൊള്ള, ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ബംഗളുരുഗുവാഹത്തി എക്‌സ്പ്രസ് ട്രെയിനിലെ സ്ഫോടനം, പുനെയിലെ വിശ്രംഭാഗ്,ഫറസ്ഖാന പൊലീസ് സ്റ്റേഷനുകളിലെ സ്ഫോടനം എന്നീ കേസുകളിലും മെഹബൂബ് പ്രതിയാണ്. നേരത്തേ ഖന്ദ്വ ജയില്‍ ചാടിയതും മെഹബൂബ് അടക്കമുള്ള അഞ്ചു സിമി പ്രവര്‍ത്തകരായിരുന്നു. അസ്ലം ഖാന്‍, അംജദ് ഖാന്‍, സാകിര്‍ ഹുസൈന്‍, ഐസാസുദീന്‍ എന്നിവരാണു മറ്റുള്ളവര്‍. 2007 ഡിസംബറിലായിരുന്നു ഇടുക്കി ജില്ലയിലെ വാഗമണ്‍ കോലാഹലമേട്ടില്‍ സിമി പ്രവര്‍ത്തകര്‍ ക്യാമ്പ് നടത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സിമി പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (1 hour ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (2 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (2 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (2 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (5 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends