കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു, രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ വാട്ടര്‍ഗാം മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ലഷ്‌കര്‍ ഈ ത്വയിബയുടെ രണ്ട് ഭീകരരെ സൈന്യം വധിച്ചത്. അതേസമയം കുപ്വാര ജില്ലയിലെ മാച്ചല്‍ സെക്ടറിലുണ്ടായ പാക് വെടിവെയ്പില്‍ ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു.
നേരത്തെ, ജമ്മുകശ്മീരിലെ നൗഷാര മേഖലയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായതായാണ് ബിഎസ്എഫ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്.
അതേസമയം, നൌഷാര മേഖലയില്‍ പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തില്‍ ഭയന്ന് പ്രദേശവാസികള്‍ പലരും അഭയകേന്ദ്രങ്ങളിലാണെന്നാണ് റിപ്പോര്‍ട്ട്.
പാക് അധീന കശ്മീരിലെ തീവ്രവാദകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ മിന്നല്‍ ആക്രമണം നടത്തിയതിന് ശേഷം പാക് സൈന്യം നൂറിലേറെ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. എന്നാല്‍ ഇന്ത്യയാണ് അതിര്‍ത്തിയില്‍ പ്രകോപനപരമായി അക്രമം നടത്തുന്നത് എന്ന് ആരോപിച്ച് പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി സ്ഥാനപതി ജെപി സിംഗിനെ പാക് വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























