കള്ളപ്പണം തടയാന്‍ നോട്ടുകള്‍ അസാധുവാക്കിയ സാമ്പത്തിക ഉപദേശകന്‍ ഇതാണ്!

രാജ്യത്തെ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ട് അസാധുവാക്കാന്‍ ഉപദേശം നല്‍കിയ സാമ്പത്തിക വിദഗ്ധന്‍ അനില്‍ ബോകില്‍ വാര്‍ത്തകളില്‍ താരമാവുന്നു. പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ത്ഥ ക്രാന്തി സന്‍സ്ഥാന്‍ എന്ന പേരില്‍ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന ചില ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അനില്‍ ബോകില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കള്ളപ്പണം തുരത്താന്‍ വലിയ കറന്‍സികള്‍ നിരോധിക്കണമെന്ന ബുദ്ധി ഉപദേശിച്ചത് ഇദ്ദേഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിലിന്റെ ഒരു പ്രബന്ധത്തില്‍ വലിയ കറന്‍സികള്‍ നിരോധിക്കണമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.
കള്ളപ്പണം തുരത്താന്‍ കറന്‍സി അസാധുവാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഒക്ടോബര്‍ 26-ന് അനില്‍ ബോകില്‍ പ്രധാനമന്ത്രിക്ക് കത്തും അയച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോഡി പുതിയ തീരുമാനം എടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 95 ശതമാനം 1000,500,100 രൂപാ നോട്ടുകളാണ് ഉള്ളത്. ഇത് അസാധുവാക്കി ബാങ്ക് ഇടപാടുകള്‍ ചെക്ക്, ഡിഡി, ഓണ്‍ലൈന്‍ മുഖേനയാക്കിയാല്‍ രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടും തടയാന്‍ കഴിയുമെന്നായിരുന്നു അനില്‍ ബോകില്‍ നിര്‍ദ്ദേശിച്ചത്. രാജ്യത്ത് ഒരു വര്‍ഷം 800 കോടി രൂപവരേയുള്ള പണമിടപാടുകളാണ് നടക്കുന്നത്. എന്നാല്‍ ഇതിന്റെ 20 ശതമാനം മാത്രമാണ് ബാങ്കിലൂടെ നടക്കുന്നത്, ബാക്കിയെല്ലാം പണമിടപാടാണ്. ഇത് രാജ്യത്ത് നികുതി നഷ്ടമുണ്ടാക്കാന്‍ ഇടയാക്കുന്നു. രാജ്യത്തെ ഭൂരിപക്ഷമായ സാധാരണ ജനങ്ങള്‍ക്ക് ദിവസചെലവുകള്‍ നിര്‍വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം അനില്‍ ബോകിലിന്റെ നിര്‍ദ്ദേശങ്ങളുടെ പ്രേരണയുടേയും കൂടി ബലത്തിലാണ് മോഡി രാജ്യത്ത് 1000,500 രൂപാ നോട്ടുകള്‍ പിന്‍വലിച്ചിരിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ അനില്‍ ബോകിലിനെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായാണ് രാജ്യത്ത് നിലവിലുള്ള ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കുകയാണെന്നുള്ള തീരുമാനം പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത്. തീരുമാനത്തിന് ദൂരവ്യാപകമായ നേട്ടമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha


























