പുതിയ 2000,500 നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത് അത്യാധുനിക സാങ്കേതിക വിദ്യ; ആര്‍ക്കും പകര്‍ത്താനോ നിര്‍മ്മിക്കാനോ കഴിയില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍

അസാധുവാക്കിയ 1000,500 നോട്ടുകള്‍ക്ക് പകരം പുറത്തിറങ്ങിയ പുതിയ 2000,500 നോട്ടുകളുടെ കള്ളനോട്ടുകള്‍ നിര്‍മ്മിക്കാന്‍ പാകിസ്താന് കഴിയില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. ആര്‍ക്കും പകര്‍ത്താന്‍ കഴിയാത്ത തരത്തിലുള്ള സുരക്ഷാ രീതികളാണ് പുതിയ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. നോട്ടുകള്‍ അച്ചടിക്കുന്നതിന് ആറ് മാസം മുന്‍പ് തന്നെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങും ഇന്റലിജന്‍സ് ബ്യൂറോയും ഡിആര്‍ഐയും ഇവയുടെ സവിശേഷതകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യയിലേക്ക് കള്ളനോട്ടുകള്‍ കയറ്റിവിടുന്നത് പാകിസ്താനാണെന്ന ആരോപണം നേരത്തെ മുതലുള്ളതാണ്. പ്രധാനമായും 500, 1000 രൂപ നോട്ടുകളാണ് ഇത്തരത്തില്‍ കയറ്റിവിടുന്നത്. 1990-കളുടെ അവസാനത്തോടെയാണ് പാകിസ്താനില്‍ നിന്ന് കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്ന് മനസ്സിലായത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മേല്‍നോട്ടത്തില്‍ പെഷാവറിലാണ് ഇവ നിര്‍മ്മിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും അറിയിച്ചിരുന്നു.
വര്‍ഷംതോറും ഏകദേശം 70 കോടിയുടെ കള്ളനോട്ടുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പാകിസ്താന്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനം സ്വരൂപിക്കാനായി ഇന്ത്യയിലെ അനുഭാവികള്‍ക്ക് എത്തിക്കാനാണ് പ്രധാനമായും പാക് നിര്‍മ്മിത കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha


























