Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ചില്ലറയില്ലാത്തതിനാല്‍ പമ്പില്‍ നിന്നു പെട്രോള്‍ നല്‍കിയില്ല; സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടിക്കു ദാരുണാന്ത്യം; ആയിരം രൂപ നോട്ടു ബാങ്കില്‍ സ്വീകരിക്കില്ലെന്നറിഞ്ഞ 40കാരിയും കുഴഞ്ഞു വീണു മരിച്ചു

11 NOVEMBER 2016 08:12 AM IST
മലയാളി വാര്‍ത്ത

നോട്ടുകെട്ടുകളെ പ്രണയിച്ച് അവസാനം അവകൊണ്ടു തന്നെ ജീവിതം ഹോമിക്കേണ്ടിവന്നവര്‍. നോട്ടുകള്‍ അസാധുവാക്കിയ നടപടിയിലെ ആശയക്കുഴപ്പം രാജ്യത്തു രണ്ടു ജീവന്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ കുശിനഗര്‍, മഹുവമാഫി ജില്ലകളിലാണ് ഓരോ മരണം.
ചില്ലറ ലഭിക്കാത്തതിനെ തുടര്‍ന്ന് സമയത്ത് ആശപത്രിയിലെത്തിക്കാനാവാതെയാണു മഹുവമാഫിയില്‍ എട്ടു വയസുകാരി മരിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ പെട്രോള്‍ അടിക്കാന്‍ വാഹനം പമ്പിലെത്തിയെങ്കിലും ആയിരം രൂപയായതിനാല്‍ പമ്പ് ജീവനക്കാര്‍ പെട്രോള്‍ നല്‍കിയില്ല. ഇതു മൂലം പെണ്‍കുട്ടിയും കുടുംബവും പമ്പില്‍ കുടുങ്ങുകയായിരുന്നു.
രാത്രിയാത്ര കഴിഞ്ഞു റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യാത്രക്കാര്‍ നട്ടം തിരിഞ്ഞു; 500 രൂപ നല്‍കി പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കാന്‍ തയ്യാറായി നിരവധി; ചില്ലറയില്ലാതെ കുഴങ്ങി കൗണ്ടര്‍ ജീവനക്കാര്‍; 500, 1000 നോട്ടുകള്‍ എടുക്കില്ലെന്ന് ബോര്‍ഡ് വച്ച് വ്യാപാരികള്‍; മദ്യം വാങ്ങാന്‍ എത്തിയ മദ്യപാനികളും വലഞ്ഞു: നോട്ടുകള്‍ പിന്‍വലിച്ച അപ്രതീക്ഷിത തീരുമാനത്തില്‍ സാധാരണക്കാര്‍ ദുരിതത്തിലായത് ഇങ്ങനെ
മറ്റൊരു സംഭവത്തില്‍ ബാങ്കിലെത്തിയ സ്ത്രീ ആയിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. കുശിനഗര്‍ ജില്ലയിലാണു സംഭവം. ആയിരം രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് അറിഞ്ഞതിന്റെ ആഘാതത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടു പുറത്തുവന്നത്.
നാല്‍പതുകാരിയായ തീര്‍ത്ഥരാജിയാണ് മരിച്ചത്. ശുചീകരണ തൊഴിലാളിയായ ഇവര്‍ ആയിരം രൂപയുടെ രണ്ടു നോട്ടുകളും പാസ്ബുക്കുമായി നിലത്തു കിടക്കുന്ന ചിത്രം സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് സ്ത്രീയുടെ വീട്ടിലെത്തി അന്വേഷിക്കുന്നതിന് റവന്യൂ വിഭാ ഗത്തെ ചുമതലപ്പെടുത്തിയതായും പണം സ്വീകരിക്കില്ലെന്നതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
ഹൈദരാബാദില്‍ 500,1000 രൂപ നോട്ടുകളായി 50 ലക്ഷത്തോളം രൂപ വീട്ടില്‍ സൂക്ഷിച്ചുവെച്ചിരുന്ന സ്ത്രീ ജീവനൊടുക്കി
തന്റെ സമ്പാദ്യം മുഴുവന്‍ പാഴായെന്ന് കരുതി തെലുങ്കാനയില്‍ 55 കാരി ജീവനൊടുക്കി. അഞ്ഞൂറിന്റെയും ആയിരത്തിന്റെ നോട്ടുകളായി അമ്പത് ലക്ഷം രൂപയോളം കൈവശം വച്ചിരുന്ന വിനോദ എന്ന സ്ത്രീയാണ് മരിച്ചത്. തെലങ്കാനയിലെ മഹാബുദാബാദ് ജില്ലയിലാണ് സംഭവം. അഞ്ഞൂറിന്റെയും ആയിരത്തിന്റെ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് തന്റെ പണം നഷ്ടപ്പെടുമെന്ന് ആശങ്കയെ തുടര്‍ന്നാണ് വിനോദ തൂങ്ങിമരിച്ചത്. 12 ഏക്കര്‍ ഭൂമിയുള്ള വിനോദ തന്റെ സമ്പാദ്യം മുഴുവന്‍ പണമായി വീട്ടില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണത്തിന്റെ കൃത്യമായ കണക്ക് വ്യക്തമല്ല. അമ്പത് ലക്ഷം രൂപയോളം വരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ പരസ്പര വിരുദ്ധമായ മൊഴി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് വിനോദ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ പറയുമ്പോള്‍ വീട്ടിലെ കലഹത്തെ തുടര്‍ന്നാണെന്ന് ചില ബന്ധുക്കള്‍ ആരോപിക്കുന്നു.മരിച്ച സ്ത്രീക്ക് ഒരു മകനും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. ഇവരെല്ലാം വിവാഹിതരാണ്. സ്വത്ത് ആവശ്യപ്പെട്ട് ഇവര്‍ സ്ത്രീയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്വേഷണം തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (3 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (3 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (4 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (5 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (5 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (5 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (5 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (7 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends