നോട്ട് നിരോധനത്തെക്കുറിച്ച് അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചിരുന്നുവെന്ന് കെജ്രിവാള്‍

ബിജെപിയേയും ബിജെപിയുടെ സുഹൃത്തുക്കളേയും നോട്ടുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് നേരത്തേ തന്നെ അറിയിച്ചിരുന്നതായി അരവിന്ദ് കെജരിവാള്‍. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രം നോട്ട് നിരോധിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്‍പേ ബിജെപി പ്രവര്‍ത്തകരേയും മറ്റും അറിയിച്ചിരുന്നതായി അദ്ദേഹം ആരോപിച്ചു. 2000 ന്റെ നോട്ട് ഇറക്കുന്നതിലൂടെ കള്ളപ്പണം ഇല്ലാതാക്കാമെന്നത് വ്യാമോഹമാണെന്നും ഇത് കള്ളപ്പണത്തിന്റെ ഒഴുക്കിനേയും അഴിമതിയേയും കൂടുതല്‍ ശക്തമാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ മാത്രമേ കേന്ദ്രത്തിന് കഴിഞ്ഞിട്ടുള്ളൂ എന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം 2000 ന്റെ നോട്ട് ഇറക്കുന്നതിനെ പിന്തുണച്ച് കെജ്രിവാളിന്റെ മന്ത്രസഭായംഗം സത്യേന്ദര്‍ ജെയ്ന്‍ രംഗത്ത് എത്തിയിരുന്നു. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ നോട്ടുകള്‍ നിരോധിക്കുന്നതും 2000 നോട്ടുകള്‍ ഇറക്കുന്നതും ചരിത്രപ്രധാനമായ തീരുമാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തന്റെ പ്രസ്താവന പരിഹാസമായിരുന്നെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.ഉത്തര്‍പ്രദേശില്‍ തെരഞ്ഞടുപ്പ് അടുത്തിരിക്കുകയാണ്. ഇവിടുത്തെ ബിജെപി പ്രവര്‍ത്തകര്‍ കള്ളപ്പണം കാലേക്കൂട്ടി വെളുപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സമ്പന്നര്‍ക്കും ഇതിനേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. അതിന്റെ തെളിവാണ് പേടിഎമ്മിന്റെ പരസ്യത്തില്‍ മോദി തന്നെ എത്തിയത്. കള്ളപ്പണം കയ്യിലുള്ളവര്‍ അത് വളരെ വിദഗ്ധമായി മാറ്റിയെന്നും. ചെറിയ തുകമാത്രം കൈവശം വയ്ക്കുന്ന സാധാരണക്കാര്‍ക്ക് മാത്രമാണ് തീരുമാനം കൊണ്ട് പ്രശ്‌നമുണ്ടായതെന്നും എന്നും കെജ്രിവാള്‍.
https://www.facebook.com/Malayalivartha


























