Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

നിയന്ത്രണരേഖയില്‍ കേരണ്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം പീരങ്കിവെടി ഉതിര്‍ത്തതായി പാക്കിസ്ഥാന്‍

12 NOVEMBER 2016 08:36 AM IST
മലയാളി വാര്‍ത്ത

നിയന്ത്രണരേഖയില്‍ കേരണ്‍ സെക്ടറില്‍ ഇന്ത്യന്‍ സൈന്യം പീരങ്കിവെടി ഉതിര്‍ത്തതായി പാക്കിസ്ഥാന്‍ ആരോപണം ഉന്നയിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികധാരണ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നതിന്റെ സൂചനയായി കരുതാം. നിയന്ത്രണരേഖയില്‍ 2003 വരെ പീരങ്കിവെടി ഇടയ്ക്കിടെ സംഭവിച്ചിരുന്നു. 2004 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയും പാക്ക് ഭരണാധികാരി പര്‍വേസ് മുഷറഫും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് ഇരുസൈന്യങ്ങളും വെടിനിര്‍ത്തലിനു തയ്യാറായത്.

അതിനു രണ്ടുവര്‍ഷം മുന്‍പേ സിയാച്ചിനില്‍ വെടിനിര്‍ത്തല്‍ ധാരണയായിരുന്നു. 2003 വരെ നിയന്ത്രണരേഖയില്‍ ഇടയ്ക്കിടെ ലഘു ആയുധങ്ങളായ മെഷീന്‍ ഗണ്‍, മോര്‍ട്ടാര്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വിരളമായി പീരങ്കിവെടിയും നടന്നിരുന്നു. 2004 ജനുവരിയിലെ ധാരണയുടെ അടിസ്ഥാനത്തില്‍ പീരങ്കിവെടി മാത്രമല്ല, മോര്‍ട്ടാര്‍, മെഷീന്‍ ഗണ്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള വെടിവയ്പും നിര്‍ത്തിയിരുന്നു. പക്ഷേ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായതോടെ കഴിഞ്ഞ ഏതാനും വര്‍ഷമായി ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള വെടിവയ്പ് ഇടയ്ക്കിടെ നടന്നിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നയതന്ത്രതല ചര്‍ച്ചകള്‍കൂടി നിലച്ചതോട ആക്രമണം ശക്തമായി. ഇപ്പോള്‍ പീരങ്കിയും കൂടി ഉപയോഗിച്ചതായി ആരോപണമുയര്‍ന്നതോടെ 1990കളിലെ സ്ഥിതിയിലേക്കു പൂര്‍ണമായി തിരിച്ചുപോയതായി കണക്കാക്കാം. നിയന്ത്രണരേഖയിലെ കാലാള്‍പ്പടക്കാരുടെയും രാജ്യാന്തര അതിര്‍ത്തിയിലെ അതിര്‍ത്തി സുരക്ഷാസേനയുടെയും ആയുധങ്ങളാണു മോര്‍ട്ടാറും മെഷീന്‍ ഗണ്ണും. കഷ്ടിച്ച് അഞ്ചു കിലോമീറ്റര്‍ വരെയാണു മോര്‍ട്ടാറുകളുടെ ദൂരപരിധി.

യഥാര്‍ഥ യുദ്ധത്തില്‍ കനത്ത ആക്രമണത്തിന് ഉപയോഗിക്കുന്ന ആയുധമാണു പീരങ്കി. നിലവിലുള്ള ഇന്ത്യന്‍ മുന്‍നിര പീരങ്കികളുടെ (ബോഫോഴ്‌സ് 155 എംഎം) ദൂരപരിധി 40 കിലോമീറ്റര്‍ വരെയാണ്. എന്നാല്‍ ഇത്രയും ദൂരപരിധിയുള്ള മുന്‍നിര പീരങ്കികളാണോ കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിച്ചതായി പറയുന്നതെന്നു വ്യക്തമല്ല. ലഘുപീരങ്കികളാണ് ഉപയോഗിച്ചതെങ്കില്‍ത്തന്നെ 25 കിലോമീറ്ററോളം ഉള്ളിലേക്കു ഷെല്ലിങ് നടത്തിയതായി കരുതാം. അല്ലെങ്കില്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചു തകര്‍ക്കാനാവാത്തതും സൈനിക പോസ്റ്റുകള്‍ക്കിടയിലുള്ളതുമായ മറ്റേതെങ്കിലും ലക്ഷ്യമായിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (3 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (3 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (4 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (5 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (5 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (5 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (5 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (7 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends