കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണം: രാജ്യത്തെ ധനകാര്യ സ്ഥാനങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും വന്‍ തിരിച്ചടി, സഹകരണ ബാങ്കുകള്‍ നാളെ പണിമുടക്ക് സമരത്തിന്

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണം ഒരാഴ്ച പിന്നിട്ടപ്പോള്‍ രാജ്യത്തെ ധനകാര്യ സ്ഥാനങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും വന്‍ തിരിച്ചടിയാകുന്നു. നോട്ടുകള്‍ മാറ്റി നല്‍കുന്ന കാര്യത്തിലും നിക്ഷേപം സ്വീകരിക്കുന്ന കാര്യത്തിലും നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ആര്‍ബിഐ കൊണ്ടു വന്ന പുതിയ മാര്‍ഗ്ഗ നിര്‍േദ്ദശങ്ങള്‍ക്കെതിരേ നാളെ ബാങ്കുകള്‍ അടച്ചിട്ട് പണിമുടക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍.
ജില്ലാ സഹകരണബാങ്കുകള്‍ മുഖേനെ 1000, 500 നോട്ടുകള്‍ ചില്ലറയാക്കാനോ മാറാനോ അനുമതി റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ല. ഇതിന് പുറമേ പഴയ നോട്ടുകള്‍ നിക്ഷേപം സ്വീകരിക്കാനുമാകില്ല. ഒപ്പം 24,000 രൂപയില്‍ കൂടുതല്‍ ഇടപാടുകാരന് പിന്‍വലിക്കാനും അനുമതിയില്ല. എന്നാല്‍ മറ്റു ബാങ്കുകളില്‍ നിന്നും ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് എത്ര വേണമെങ്കിലും പിന്‍ വലിക്കാനാകും. ആര്‍ബിഐ യുടെ ഈ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധ സൂചകമായി ബാങ്കുകള്‍ നാളെ അടച്ചിടാന്‍ ഒരുങ്ങുകയാണ്.
ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സഹകരണ ബാങ്കുകള്‍ക്ക് കള്ളനോട്ട് കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. സഹകരണ ബാങ്കുകള്‍ക്കൊപ്പം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങും പ്രതിസന്ധിയിലായി. ഇവരുടെ കയ്യില്‍ വന്‍ തോതിലുള്ള 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ ഒരു തരത്തിലും വിനിമയം നടത്താന്‍ കഴിയാത്തതാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കറന്‍സി ക്ഷാമത്തെ തുടര്‍ന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കും മാറ്റി വച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























