നോട്ട് അസാധുവാക്കിയ നടപടി: ഇടപെടില്ലെന്ന് സുപ്രീംകോടതി

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. നോട്ടുകള്‍ പിന്‍വലിച്ചതു മൂലം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാവുന്ന സംഖ്യയുടെ പരിധി ഉയര്‍ത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ടി.എസ്.ഠാകുര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
കള്ളപ്പണത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കിനിടെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാമെന്ന അഡ്വക്കേറ്റ് ജനറലിന്റെ വാദത്തോട് കോടതി യോജിച്ചുവെങ്കിലും സാധാരണക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. കേസ് നവംബര്‍ 25ന് വീണ്ടും പരിഗണിക്കും.
ഡല്‍ഹിയിലെ അഭിഭാഷകരായ വിവേക് നാരായണ്‍ ശര്‍മ, സങ്കം ലാല്‍ പാണ്ഡേ എന്നിവര്‍ക്ക് പുറമെ എസ്. മുത്തുകുമാര്‍, ആദില്‍ ആല്‍വി എന്നിവരാണ് ഹര്‍ജി നല്‍കിയത്. വിഷയം സംബന്ധിച്ച് നാല് പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്.
സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്നുവെന്നും കേന്ദ്രത്തിന്റെ ഉത്തരവ് കുറച്ചുദിവസത്തേക്ക് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് വിശദീകരണം കേള്‍ക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























