മോദിയെ രൂക്ഷമായി വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. മുന്‍ ഭരണാധികാരി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ആശാനാകാനാണ് മോദി ശ്രമിക്കുന്നത്. മോദിയുടേത് തല തിരിഞ്ഞ ഭ്രാന്തന്‍ തീരുമാനമാണ്. ഇപ്പോള്‍ നോട്ടുമാറാനും എ ടി എമ്മുകളില്‍ നിന്നും പണമെടുക്കാനും ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ അടുത്ത തവണ മോദിയുടെ നെഞ്ചത്തായിരിക്കും ചാപ്പ കുത്തുന്നതെന്നും വി എസ് പറഞ്ഞു.
നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സമചിത്തതയില്ലാത്ത നടപടിയാണ്. കേരളത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കും വഹിക്കാന്‍ ബി ജെ പിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനു സഹായിച്ച സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അവര്‍ പകരം ചെയ്യുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് നടത്തുന്ന സമരത്തിന് ജനങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സമരത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിട്ടുണ്ട്
https://www.facebook.com/Malayalivartha



























