ഒടുവില്‍ സുപ്രീം കോടതിയും ഇടപെട്ടു; ''നോട്ട് മാറാനുള്ള പരിധി കുറച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്തിന്?ഇങ്ങനെ തുടര്‍ന്നാല്‍ തെരുവില്‍ കലാപമുണ്ടാകും''

നോട്ടുമാറല്‍ പരിധി 2000 ആക്കി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ജനങ്ങളെ കൂടുതല്‍ ബുദ്ധി മുട്ടിക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തര നടപടിയെടുക്കണം. ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നതില്‍ തര്‍ക്കമില്ല. നോട്ട് അസാധുവാക്കിയതു മൂലം ജനങ്ങള്‍ക്ക് ദുരിതമുണ്ടെന്നകാര്യം കേന്ദ്രത്തിന് നിഷേധിക്കാനാവില്ല. ദുരിതം തുടര്‍ന്നാല്‍ തെരുവില്‍ കലാപമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
എന്നാല്‍ നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഹൈകോടതികളില്‍ കേസുകള്‍ പരിഗണിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. രാജ്യത്തെ മുഴുവന്‍ ബാങ്കുകളിലേക്കും നോട്ട് എത്തിക്കുന്നതിന് പ്രയാസം നേരിടുന്നതാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും കേന്ദ്രം മറുപടി നല്‍കി. എ.ടി.എമ്മുകളിലും ക്രമീകരണം വരുത്തേണ്ടതുണ്ട്.
1000, 500 പിന്‍വലിച്ചെങ്കിലും 100 രൂപയില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് എ.ടി.എമ്മുകളില്‍ ഒരു അറ മാത്രമാണ് 100 രൂപ നിറക്കാനുള്ളതെന്നും കേന്ദ്രം മറുപടിനല്‍കി.
https://www.facebook.com/Malayalivartha



























