ഇന്ത്യയെ വിമര്‍ശിച്ചു വിദേശ മാധ്യമങ്ങള്‍... കറന്‍സി മാറ്റിയെടുക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധം ശക്തം

ഇന്ത്യയെ വിമര്‍ശിച്ചു വിദേശ മാധ്യമങ്ങള്‍. കറന്‍സി മാറ്റിയെടുക്കാന്‍ വിമാനത്താവളങ്ങളില്‍ അവസരം ലഭിക്കാത്തതിനാല്‍ സമ്മേളനത്തില്‍ നിന്നും പിന്മാറി വിദേശ കമ്പനി പ്രതിനിധികള്‍. ഇന്ത്യയില്‍ നിലനില്‍ക്കുന്ന കറന്‍സി പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ന് കിലയില്‍ ആരംഭിക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി രണ്ട് വിദേശ പ്രതിനിധികള്‍ സംഘാടകരെ അറിയിച്ചു. ഇരുവര്‍ക്കും വിമാനത്താവളത്തില്‍ വച്ച് ഇന്ത്യന്‍ കറന്‍സി മാറ്റിയെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യാത്ര ഒഴിവാക്കേണ്ടി വന്നത്. ജപ്പാനില്‍ നിന്നുള്ള അക്കിറ മെനകാടാ, ബംഗ്ലാദേശില്‍ നിന്നുള്ള ഡോ. ഹുലഹെദ്ദീന്‍ എന്നിവരാണ് പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചത്.
നോട്ട് അസാധുവാക്കല്‍ കാരണം പലരും ഇന്ത്യന്‍ യാത്ര റദ്ദാക്കുന്നുണ്ട്. കറന്‍സി മാറ്റിയെടുക്കാന്‍ വിമാനത്താവളങ്ങളില്‍ അവസരമൊരുക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് നടക്കാത്തതാണ് ഇതിന് കാരണം. ഇതോടെ അഗോള തലത്തില്‍ പോലും സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള നോട്ട് പിന്‍വലിക്കലില്‍ വിവാദം തുടങ്ങുകയാണ്. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള വിദേശ മാദ്ധ്യമങ്ങളും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് തുടങ്ങിയിട്ടുണ്ട്. നോട്ട് പിന്‍വലിച്ചതിലൂടെ കറന്‍സി ക്ഷാമം രാജ്യത്ത് രൂക്ഷമായി. ഈ സാഹചര്യത്തിലാണ് വിദേശികള്‍ക്ക് മതിയായ നോട്ട് നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha



























