നോട്ട് അസാധുവാക്കല്‍ മോദി അറിയിച്ചിരുന്നില്ലെന്ന് ഉന്നത ബാങ്ക് അധികൃതര്‍

നോട്ടുകള്‍ അസാധുവാക്കാനെടുത്ത തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉന്നത ബാങ്ക് അധികൃതരെപ്പോലും അറിയിച്ചിരുന്നില്ലെന്നു റിപ്പോര്‍ട്ട്. നവംബര്‍ എട്ടിനു രാത്രി നോട്ടുകള്‍ അസാധുവാക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നതുവരെ ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നില്ല. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
നവംബര്‍ എട്ടാം തീയതി രാത്രി ഏഴിന് മുംബൈയിലെ ആര്‍ബിഐ ആസ്ഥാനത്തുവച്ച് ഒരു യോഗമുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും മാത്രമാണ് രാജ്യത്തെ ഉയര്‍ന്ന ബാങ്കുകളിലെ അധികൃതരെ ആര്‍ബിഐ അറിയിച്ചത്. യോഗത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും നല്‍കിയില്ലെന്നു ഇതില്‍ പങ്കെടുത്ത രണ്ടു ബാങ്കുകളുടെ അധികൃതര്‍ പറഞ്ഞു. സാധാരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ബാങ്കുകള്‍ക്ക് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരം മുന്‍കൂട്ടി അറിയിക്കാറുണ്ട്. പക്ഷേ അന്നത്തെ യോഗത്തില്‍ ഇതൊന്നും ഉണ്ടായില്ല.
രാജ്യത്തെ പ്രധാന ബാങ്കുകളിലെ അധികൃതരെല്ലാം യോഗത്തില്‍ പങ്കെടുത്തു. ബാങ്കിങ് മേഖലയിലെ നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ചാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. സമയം എട്ടാകാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ യോഗം ചേരുന്ന മുറിയിലെ ടിവി ആര്‍ബിഐ അധികൃതര്‍ ഓണ്‍ ചെയ്തു. അല്‍പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമെന്നും അതിനുശേഷം ചര്‍ച്ച തുടരാമെന്നും പറഞ്ഞു.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും, പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ചയുടന്‍തന്നെ യോഗം പിരിഞ്ഞ് എല്ലാവരും തിരികെപ്പോയെന്നും യോഗത്തില്‍ പങ്കെടുത്ത ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























