അടുത്ത മാറ്റം റെയില്‍വേയില്‍; താന്‍ ചായ വിറ്റ് നടന്ന റെയില്‍വേയെ അടിമുടി മാറ്റുമെന്ന് പ്രധാനമന്ത്രി

വേഗമേറിയ പാളങ്ങള്‍...രാജകീയ സൗകര്യങ്ങള്‍...ലോകോത്തര സംവിധാനം ഇന്ത്യന്‍ റെയില്‍വേ പൊളിച്ചൊഴുതാന്‍ മോഡി എത്തുന്നു. ഇന്ത്യന്‍ റെയില്‍വേ കാലത്തിനനുസരിച്ച് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍ വികാസ് ശിവിര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ നവീകരണത്തെ പറ്റിയാണ് പ്രസംഗത്തില്‍ പ്രധാനമായും മോദി പറഞ്ഞത്. മാറിയ നൂറ്റാണ്ടിനനുസരിച്ച് നമ്മുടെ റെയില്‍വേ സംവിധാനങ്ങളും മാറേണ്ടതുണ്ട്. നമ്മുടെ റെയില്‍വേ വികസിക്കുകയും സാമ്പത്തികമായി ശക്തിപ്പെടുകയും വേണം. ഇതിന്റെ പ്രയോജനം രാജ്യത്തിനും, പ്രത്യേകിച്ച് റെയില്‍വേയിലെ ജോലിക്കാര്‍ക്കുമാണ് ലഭിക്കുക. പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനെയാണ് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് റെയില്‍വേയുടെ പങ്കിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. എംപിമാരെ സന്തോഷിപ്പിക്കാനായി റെയില്‍വേ ബജറ്റ് ഉപയോഗിച്ച് മുന്‍ സര്‍ക്കാറുകള്‍ റെയില്‍വേയെ രാഷ്ട്രീയവല്‍ക്കരിച്ചത് എങ്ങനെയെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ബിജെപി നയിക്കുന്ന സര്‍ക്കാര്‍ എങ്ങനെയാണ് റെയില്‍വേയെ പുരോഗതിയിലേക്ക് നയിക്കാനായി പരിശ്രമിച്ചത് എന്നതിനെ പറ്റിയും പ്രധാനമന്ത്രി പറഞ്ഞു. തങ്ങള്‍ റെയില്‍വേ ബജറ്റുകള്‍ രാഷ്ട്രീയവല്‍ക്കരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേയില്‍ അടിമുടി മാറ്റം വരുത്താനായി പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന്റ ഒരു ഘട്ടത്തില്‍ നരേന്ദ്രമോദി വികാരഭരിതനായി. പണ്ട് താന്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ചായ വില്‍പ്പന നടത്തിയ കാലത്തെ പറ്റി പ്രധാനമന്ത്രി അനുസ്മരിച്ചു. റെയില്‍വേയുമായുള്ള എന്റെ ബന്ധം ശക്തമാണ്. ഞാനും നിങ്ങളെ പോലെ ഒരു റെയില്‍ വാല റെയില്‍വേ ജീവനക്കാരോട് പ്രധാനമന്ത്രി പറഞ്ഞു. തീവണ്ടിയാത്രകള്‍ സന്തോഷകരമായ അനുഭവങ്ങളാക്കാനും പാളങ്ങള്‍ അപകടരഹിതമാക്കാനും അടക്കമുള്ള ചര്‍ച്ചകളാണ് മൂന്ന് ദിവസം നീളുന്ന വികാസ് ശിവിറില്‍ നടക്കുക.
https://www.facebook.com/Malayalivartha



























