നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ ഷെല്‍ ആക്രമണത്തില്‍ പാക് കൗമാരക്കാരനും സഹോദരിമാരും കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്നു പെണ്‍കുട്ടികളും കൗമാരക്കാരനുമുള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് അധിനിവേശ കാഷ്മീരിലെ ഗ്രാമീണരാണ് ഇന്ത്യന്‍ ആക്രമണത്തിന് ഇരയായത്. ദക്ഷിണ കോട്‌ലി ജില്ലയിലെ ചര്‍ഹോയി ടെഹ്‌സിലിലെ കേരി സെക്ടറിലാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച രാവിലെ 9.30 നാണ് ഇന്ത്യ ഷെല്‍ ആക്രമണം ആരംഭിച്ചതെന്നു പറയുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു ഷെല്‍ പതിച്ചത് വീടിനു മുകളിലായിരുന്നു. വീട് തകര്‍ന്ന് കൗമാരക്കാരനും ഇളയ സഹോദരിമാരും ബന്ധുവായ അഞ്ചു വയസുകാരി ബാലികയും കൊല്ലപ്പെട്ടു. ഷെഹസാദ് (18), ഫൈസ (10), ഷാന്‍സ (12), അരീബ(5) എന്നിവരാണ് മരിച്ചത്. ഷെഹസാദിന്റെ ബന്ധു മുഹമ്മദിനും (24) അരീബയുടെ മൂത്ത സഹോദരി ഇഖ്‌റയ്ക്കും (12) ഗുരുതര പരിക്കേറ്റു.
https://www.facebook.com/Malayalivartha



























