കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തം: മരണസംഖ്യ 120 ആയി

യു പി യിലെ കാന്‍പുര്‍ ജില്ലയില്‍ പുഖ്‌റായനു സമീപം ഇന്‍ഡോര്‍പട്‌ന എക്‌സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 120 ആയി. ഇരുനൂറിലേറെപ്പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. 43 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മലയാളികള്‍ ആരുമില്ല. ഞായറാഴ്ച പുലര്‍ച്ചെ 3.10ന് ആണു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ഇന്‍ഡോറില്‍ നിന്നും പട്‌നയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിന്റെ 14 കോച്ചുകളാണു പാളം തെറ്റിയത്. പാളത്തിലെ വിള്ളല്‍ ആണ് അപകടകാരണമെന്നു പ്രാഥമികാന്വേഷണ നിഗമനം. പരുക്കേറ്റവരില്‍ കുറേപ്പേരുടെ നില ഗുരുതരമാണ്.
പാളം തെറ്റിയതോടെ പൂര്‍ണമായും തകര്‍ന്ന നാലു സ്ലീപര്‍ കോച്ചുകളിലാണു നൂറുകണക്കിനു യാത്രക്കാര്‍ കുടുങ്ങിയത്. ഇതില്‍ എസ്1, എസ്2 കോച്ചുകള്‍ പരസ്പരം കൂട്ടിയിടിച്ചു തകര്‍ന്നുപോയി.
കോച്ചുകള്‍ കീറിമുറിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. ദേശീയദുരന്തനിവാരണസേനയും കരസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തി. മരിച്ചവരിലേറെയും യുപി, മധ്യപ്രദേശ്, ബിഹാര്‍ സ്വദേശികളാണ്.
റെയില്‍വേ ഹെല്‍പ് ലൈന്‍:
ഇന്‍ഡോര്‍ 07411072,
ഉജ്ജയിന്‍ 07342560906.
പുഖ്‌റായന്‍ 05113270239.
https://www.facebook.com/Malayalivartha


























