സ്ത്രീധനമരണക്കേസ്: ക്രൂരതയ്ക്ക് വേണ്ടത്ര തെളിവ് ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി

സ്ത്രീധനമരണക്കേസുകളില്‍ യുക്തിയുക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ പ്രതികളെ ശിക്ഷിക്കാന്‍ പാടുള്ളൂവെന്നു സുപ്രീംകോടതി. തെളിവുനിയമം അനുശാസിക്കുന്നതുപോലെ, ഇരയോടു ക്രൂരത കാട്ടിയതായി വളരെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിയണം. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനകം അസ്വാഭാവിക കാരണങ്ങളാല്‍ സ്ത്രീ മരിക്കുകയും സ്ത്രീധനപീഡനം ആരോപിക്കപ്പെടുകയും ചെയ്താല്‍ പ്രതികളെ പ്രഥമദൃഷ്ട്യാ കുറ്റക്കാരായി കണക്കാക്കി കേസെടുക്കണമെന്നാണു നിലവിലെ വ്യവസ്ഥ.
എന്നാല്‍, വേണ്ടത്ര തെളിവുകള്‍ ഇല്ലെങ്കില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരായി കണക്കാക്കണമെന്ന പ്രത്യേക വ്യവസ്ഥയുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതികളെ ശിക്ഷിക്കാനാവില്ല ജസ്റ്റിസ് ദീപക് മിശ്ര, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് വിശദീകരിച്ചു.
മധ്യപ്രദേശില്‍ ഭര്‍ത്തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്തൃസഹോദരന്മാരെ വിചാരണക്കോടതി വിട്ടയച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി അവരെ ശിക്ഷിച്ചു. തുടര്‍ന്ന് അവര്‍ സുപ്രീം കോടതിയിലെത്തി. ഭര്‍ത്താവായ പ്രതി കേസ് വിചാരണക്കോടതിയില്‍ നിലവിലിരിക്കെ തന്നെ ആത്മഹത്യ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























