വിവാഹത്തിന് ഇനി പത്ത് നാള്‍; റൂബി ചോദിക്കുന്നു ആരെങ്കിലും എന്റെ അച്ഛനെ കണ്ടോ? കാണ്‍പൂര്‍ ട്രെയിനപകടത്തില്‍ കാണാതായ അച്ഛനെ അന്വേഷിച്ച് ഒരു പെണ്‍കുട്ടി

നെഞ്ചുപൊട്ടുന്ന വേദനടോയെ അച്ഛനെ അന്വേഷിച്ച് ഒരു പെണ്‍കുട്ടിയുടെ വിലാപം. 20 വയസുകാരിയായ റൂബി ഗുപ്ത തനിക്ക് ചുറ്റുമുള്ളതൊന്നും ഇപ്പോള്‍ കാണുന്നില്ല. ഒരേയൊരു മുഖം മാത്രമാണ് ഇപ്പോള്‍ അവളുടെ മനസില്‍ ഉള്ളത്. ആ മുഖം തേടി നടക്കുകയാണ് അവളിപ്പോള്‍. തന്റെ പ്രിയപ്പെട്ട അച്ഛനെയാണ് അവള്‍ തേടിക്കൊണ്ടിരിക്കുന്നത്. റൂബിയുടെ വിവാഹത്തിന് വെറും 10 ദിവസം മാത്രമുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ഇന്‍ഡോര്‍പാറ്റ്‌ന എക്‌സ്പ്രസ് ഇന്ന് കാണ്‍പൂരില്‍ വച്ച് പാളം തെറ്റിയത്. ഡിസംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിനായി ആസംഗഡിലേക്ക് പോകുകയായിരുന്നു റൂബി. റൂബിയോടൊപ്പം നാല് സഹോദരങ്ങളും അച്ഛനുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അപകടത്തിന് ശേഷം തന്റെ അച്ഛനെ കാണാതായതിന്റെ ആശങ്കയിലാണ് ഇന്‍ഡോര്‍പാറ്റ്‌ന എക്‌സ്പ്രസിന്റെ 14ലേറെ കോച്ചുകള്‍ ഇന്ന് രാവിലെയാണ് പാളം തെറ്റിയത്. അപകടത്തില്‍ 110ലേറെ പേര്‍ മരിക്കുകയും 200ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. റൂബിയുടെ കൈക്ക് ചെറിയ പരുക്ക് മാത്രമേ പറ്റിയുള്ളു. സഹോദരങ്ങളായ അര്‍ച്ചന, ഖുശി, അഭിഷേക്, വിശാല്‍ എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. തനിക്ക് പരുക്കേറ്റെങ്കിലും പരിഭ്രാന്തയായി തന്റെ അച്ഛനായ രാം പ്രസാദ് ഗുപ്തയെ അന്വേഷിക്കുകയാണ് റൂബി ഇപ്പോള്‍. ഞാന്‍ എല്ലായിടത്തും തിരഞ്ഞെങ്കിലും എനിക്ക് എന്റെ അച്ഛനെ ഇതുവരെ കണ്ടെത്താനായില്ല. ആശുപത്രികളിലും മോര്‍ച്ചറികളിലും പോയി അന്വേഷിക്കാനായി ചിലര്‍ എന്നോട് പറഞ്ഞു. എന്നാല്‍ എന്നാണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. റൂബി പറയുന്നു. വിവാഹത്തിനായുള്ള സ്വര്‍ണവും വസ്ത്രങ്ങളും എല്ലാം അപകടത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും തന്റെ അച്ഛനെയോര്‍ത്ത് മാത്രമാണ് റൂബിയ്ക്ക് ഇപ്പോള്‍ ആശങ്ക. എന്റെ വിവാഹം നടക്കുമോ, ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. എനിക്ക് എന്റെ അച്ഛനെ കണ്ടെത്തണം. റൂബി പറയുന്നു.
https://www.facebook.com/Malayalivartha


























