Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ദേഹത്ത് തൊടാതെ എങ്ങനെ പ്രണയരംഗം ചിത്രീകരിക്കാം; സിനിമാക്കാരെ ഉപദേശിച്ച് വെങ്കയ്യ നായിഡു

21 NOVEMBER 2016 01:56 PM IST
മലയാളി വാര്‍ത്ത

ശാരീരിക സ്പര്‍ശമില്ലാതെ എങ്ങനെ പ്രണയരംഗങ്ങള്‍ ചിത്രീകരിക്കാമെന്ന് ഗോവന്‍ ചലച്ചിത്രമേളയിലെത്തിയവര്‍ക്ക് ക്‌ളാസ്സെടുത്ത് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. ചുംബനം കാണിക്കാതെ പ്രേമം കാണിക്കാനാകണം. നായികയും നായകന്റെയും കണ്ണിലൂടെയും മുഖഭാവത്തിലൂടെയും വേണം അത് പകര്‍ത്താനെന്ന് അന്താരാഷ്ട്രചലച്ചിത്രപ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ സദസില്‍ നായിഡു പറഞ്ഞു.
പഴയ സിനിമകള്‍ അങ്ങനെയായിരുന്നു. ഇപ്പോള്‍ സിനിമ അശ്ലീലത്തിലേക്ക് കടന്നിരിക്കുകയാണെന്നും വെങ്കയ്യനായിഡു ചടങ്ങില്‍ വിലയിരുത്തി. ഇന്ത്യയുടെ പൗരാണിക സാംസ്‌കാരിക മൂല്യങ്ങള്‍ സിനിമകള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. പുതിയ അഭിനേതാക്കള്‍ സിനിമയുടെ മുന്‍സ്ഥാനത്ത് നിന്ന് വേഗം പുറന്തള്ളപ്പെടുന്നത് ഇത്തരം സാംസ്‌കാരിക പാരമ്പര്യം പിന്തുടരാത്തതുകൊണ്ടാണെന്നും മന്ത്രി ചൂണ്ടി കാണിച്ചു.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ അഭിനന്ദിച്ച വെങ്കയ്യനായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതിയ നിര്‍വചനവും നല്‍കി. മേക്കിംഗ് ഓഫ് ഡെവലപ്പ്ഡ് ഇന്ത്യ എന്നതാണ് മോഡിയുടെ ചുരുക്കെഴുത്തെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഭാരതീയ സംസ്‌കാരത്തെ കുറിച്ച് വാചാലരായ അവതാരകര്‍ സുഹാസിനി മണിരത്‌നത്തേയും സുര്‍വീന് ചൗളയേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, ശ്രീപദ് നായിക്, ഗോവ മുഖ്യമന്ത്രി നാരായണ്‍ പര്‍സേക്കര്‍ എന്നിവരു ചടങ്ങില്‍ പങ്കെടുത്തു. സംവിധായകന്‍ രമേശ് സിപ്പിയായിരുന്നു മുഖ്യാതിഥി. ഒന്‍പത് ദിവസങ്ങളില്‍ ഏഴു വേദികളിലായി 88 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറോളം സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദക്ഷിണകൊറിയയിലെ പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ജയരാജിന്റെ വീരം, ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം, എം.ബി പത്മകുമാറിന്റെ രൂപാന്തരം എന്നിവയാണ് മേളയിലെ മലയാള ചിത്രങ്ങള്‍. മലയാളി സംവിധായകന്‍ ജി.പ്രഭയുടെ ഇഷ്ടി എന്ന സംസ്‌കൃതചിത്രമാണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനചിത്രം. കൊറിയന്‍ സംവിധായകന്‍ കിം ജീ വൂനിന്റെ ദി ഏജ് ഓഫ് ഷാഡോസാണ് മേളയുടെ സമാപനചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (6 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (6 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (7 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (7 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (7 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (7 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (8 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (10 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (10 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

Malayali Vartha Recommends