Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ബാങ്കുകളില്‍ വന്‍തിരക്ക്; ജോലി ഭാരം താങ്ങാനാവാതെ മരിച്ചത് 11 ജീവനക്കാര്‍, എടിഎമ്മില്‍ പിന്‍വലിക്കാനുള്ള തുക ഉടന്‍ വര്‍ദ്ധിപ്പിക്കില്ല

21 NOVEMBER 2016 05:12 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെങ്ങും പണം എടുക്കാനും മാറ്റാനും എത്തിയ ഇടപാടുകാരുടെ തിരക്കാണ് നോട്ട് നിരോധനത്തിന്റെ പതിമൂന്നാം നാളിലും ബാങ്കുകളില്‍ അനുഭവപ്പെടുന്നത്. പ്രതിസന്ധിക്ക് തെല്ലും അയവുവരാത്ത സ്ഥിതിയാണ് ഇപ്പോഴും. പണം എടുക്കാന്‍ മണിക്കൂറുകള്‍ വരിനില്‍ക്കുന്നത് ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്നത് ചില്ലറയൊന്നുമല്ല.

എ.ടി.എമ്മുകളില്‍ തിരക്ക് കുറഞ്ഞിട്ടുണ്ട്. കാരണം രണ്ടായിരത്തിന്റെ നോട്ടുകളാണ് മിക്ക എ.ടി.എമ്മുകളിലും ഉള്ളത്. നൂറിന്റെ നോട്ടുകള്‍ കിട്ടുന്ന എടിഎമ്മുകള്‍ കുറവാണ്. ഇതോടെ ചില്ലറക്ഷാമവും രൂക്ഷമായി. അഞ്ഞൂറിന്റെ നോട്ട് സംസ്ഥാനത്ത് എത്തിയെങ്കിലും ഇടപാടുകാര്‍ക്ക് കിട്ടിയിട്ടില്ല. വിപണികളിലെ മാന്ദ്യവും തുടരുകയാണ്.

11 ബാങ്ക് ഓഫീസര്‍മാരാണ് രാജ്യത്ത് ജോലി സമ്മര്‍ദ്ദം സഹിക്കാനാവാതെ മരിച്ചതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡി. തോമസ് ഫ്രാങ്കോ പറഞ്ഞു. അപ്രതീക്ഷിതമായി രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടെ എടിഎമ്മില്‍ നിന്നും ദിവസവും പിന്‍വലിക്കാനുള്ള തുക ഉടന്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ആര്‍ ബി ഐ വ്യക്തമാക്കി. ആവശ്യത്തിന് നോട്ടുകള്‍ എല്ലായിടത്തും എത്താത്തതിനാലാണ് പരിധി വര്‍ദ്ധിപ്പിക്കാത്തത്. ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഇടപാട് നടത്തുന്നവര്‍ക്ക് ഫീസ് ഇളവ് കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടു.

ദിവസം 22,500 എടിഎമ്മുകളാണ് ഇപ്പോള്‍ പുനക്രമീകരിക്കുന്നത്. എന്നാല്‍ രാജ്യത്താകെയുള്ള രണ്ടേകാല്‍ ലക്ഷം വരുന്ന എടിഎമ്മുകളില്‍ മുക്കാല്‍ ഭാഗം എടിഎമ്മുകളും പുനക്രമീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എടിഎമ്മുകള്‍ വഴി പിന്‍വലിക്കാനുള്ള തുക വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (6 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (6 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (7 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (7 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (7 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (7 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (8 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (10 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (10 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

Malayali Vartha Recommends