സുബ്രത റോയിയെ തിഹാര്‍ ജയിലിലാക്കി

നിക്ഷേപരില്‍ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ മടക്കി നല്‍കാത്തതിന് അറസ്റ്റിലായ സഹാറാ ഗ്രൂപ്പ് മേധാവി സുബ്രത റോയിയെ ഈ മാസം 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇന്നലെ വൈകിട്ട് റോയിയെ തീഹാര്‍ ജയിലിലേക്ക് മാറ്റി. ഗഹാറാഗ്രൂപ്പിന്റെയും തന്റെയും സര്‍വ സ്വത്തുക്കളും വിറ്റ് നിക്ഷേപകരുടെ പണം മടക്കി നല്‍കാമെന്ന് റോയ് കോടതിയെ അിറയിച്ചു. സ്വത്തുക്കള്‍ വില്‍ക്കാനുളള നടപടി ഇന്ന് ആരംഭിക്കുമെന്നും അദ്ദേഹം അിറയിച്ചു. എന്നാല്‍ ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും അതില്‍ ഇടപെടാന്‍ തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി.
ഉച്ചയ്‌ക്ക് ഒരു മണിയോടെ കനത്ത സുരക്ഷയില്‍ കോടതിലിലേക്ക് കൊണ്ടുവന്ന സുബ്രത റോയിയുടെ മുഖത്ത് സ്വാളിയാറില്‍ നിന്നുളള അഭിഭാഷകനെന്ന് അവകാശപ്പെട്ട മനോജ് ശര്‍മ എന്നയാള്‍ കറുത്ത മഷിയൊഴിച്ചു. ഉടനെ കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു വരുന്നു.
https://www.facebook.com/Malayalivartha
























