കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് ആപ്പിനെതിരെ കേസ്

ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും ബി. ജെ.പിക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആപ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അനുമതിയില്ലാതെ സംഘം ചേരുക, കലാപമുണ്ടാക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങീ കുറ്റങ്ങള്‍ ആരോപിച്ചാണ് ആം ആദ്‌മി നേതാക്കളായ ഷാസിയ ഇല്‍മി, അശുതോഷ് എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്.
ആപ് നേതാവ് അരവിന്ദ് കെജ്രിവാളിനെ ഗുജറാത്തില്‍ പ്രസംഗിക്കാന്‍ അനുവദിക്കാതെ പൊലീസ് കസ്റ്റടിയില്‍ എടുത്തതിനെ തുടര്‍ന്നാണ് ഈ തെരിവ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസിലേക്ക് ആപ് നേതാക്കള്‍ പ്രകടനം നടത്തിയപ്പേള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആപ് നേതാക്കള്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് വഴി തുറന്നത്. ഇരു കൂട്ടരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്‌തു നീക്കി.
https://www.facebook.com/Malayalivartha
























