'അച്ഛനമ്മമാരെ പൊന്നുപോലെ നോക്കൂ; ഇല്ലെങ്കില്‍ ശമ്പളത്തില്‍ നിന്നും പിടിച്ച് വഴിനോക്കും'; ഉദ്യോസ്ഥരെ നേര്‍വഴിക്ക് നയിച്ച് ഒരു സംസ്ഥാന സര്‍ക്കാര്‍

അസം സര്‍ക്കാര്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. അച്ഛനമ്മമാരെ നോക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ നേര്‍വഴിക്ക് നടത്താനൊരുങ്ങി അസം സര്‍ക്കാര്‍. അച്ചനമ്മമാരെ നല്ല രീതിയില്‍ നോക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ മാസ ശമ്പളത്തില്‍ നിന്നും പിടിച്ച് അതിനുള്ള വഴി കണ്ടെത്തുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ബജറ്റ് അവതരണത്തിനിടെ സംസ്ഥാന ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുതിര്‍ന്ന മാതാപിതാക്കളെ നോക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മക്കള്‍ അതിന് തയ്യാറായില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച് അതിനുള്ള വഴി കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ കര്‍ത്തവ്യമാണ്. അസം ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഖാദി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി അഞ്ച് ലക്ഷം ഉദ്യോഗസ്ഥര്‍ക്ക് രണ്ട് സെറ്റ് ഖാദി, കൈത്തറി വസ്ത്രങ്ങള്‍ പ്രതിവര്‍ഷം നല്‍കുമെന്നും ബിജെപി സര്‍ക്കാര്‍ സഭയില്‍ അറിയിച്ചു. ഇതിനായി ഓരോ ഉദ്യോഗസ്ഥനും ആയിരം രൂപ വരെ നീക്കിവെക്കും.
നോട്ടുനിരോധനത്തില്‍ ദുരിതം അനുഭവിക്കുന്ന ടീ പ്ലാന്റേഷന്‍ ജോലിക്കാര്‍ക്ക് സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. ബാങ്ക് അക്കൗണ്ട് തുറന്നിട്ടുള്ള 6.5 ലക്ഷം തൊഴിലാളികള്‍ക്ക് 5000 രൂപ വീതം നല്‍കും. 287 കോടിയാണ് ഇതിന് വകയിരുത്തി. ഗര്‍ഭിണികളായ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് 12,000 രൂപ വീതം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ 850 ടീ എസ്‌റ്റേറ്റുകളിലേക്കായി 40 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ നല്‍കും.
കണ്ടാമൃഗ വേട്ടക്കാരെ വിചാരണ ചെയ്യാന്‍ കാസിരംഗ ദേശീയ പാര്‍ക്കില്‍ വൈല്‍ഡ്‌ലൈഫ് കോടതി, പ്രാദേശിക സിനിമകള്‍ക്ക് മുന്‍ഗണന നല്‍കുന്ന മള്‍ട്ടിപ്ലക്‌സ തിയേറ്ററുകള്‍ക്ക് 50 ശതമാനം നികുതിയിളവ് തുടങ്ങിയവയാണ് ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങള്‍.
https://www.facebook.com/Malayalivartha


























