ചിരഞ്ജീവി ആന്ധ്രാ മുഖ്യമന്ത്രിയാകും

ആന്ധ്രാ വിഭജിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ് ചിരഞ്ജീവിയെ മുഖ്യമന്ത്രിയാക്കും. സ്വന്തം രാഷ്ട്രീയപാര്‍ട്ടിയുമായി രംഗത്തുവന്ന ചിരഞ്ജീവി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെലുങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചിരുന്നു. സംസ്ഥാന വിഭജന പ്രക്രിയ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് നടക്കും വരെ ചിരഞ്ജീവി മുഖ്യമന്ത്രിയായിരിക്കും.
പി.സി.സി അദ്ധ്യക്ഷന്‍ ബി. സത്യനാരായണ, മന്ത്രി കണ്ണ ലക്ഷ്മിനാരായണ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാല്‍ ഇരുവരും കാപ്പു വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ചിരഞ്ജീവിയുടെ പ്രതിഛായ അവര്‍ക്കില്ല. ധാരാളം ആരാധകരുള്ളതും ചിരഞ്ജീവിയ്ക്ക് തുണയായി. അവിഭക്ത ആന്ധ്രയില്‍ 19 ശതമാനവും സീമാന്ധ്രയില്‍ 26 ശതമാനവും വോട്ടുള്ള കാപ്പ വിഭാഗത്തില്‍ പെട്ടയാളായതിനാല്‍ ഇരുസംസ്ഥാനങ്ങളിലുമുള്ള അസംതൃപ്തരെ കൂടെ നിര്‍ത്താന്‍ ചിരഞ്ജീവിയെ ആയുധമാക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
ചിരഞ്ജീവിയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ സീമാന്ധ്ര പ്രദേശത്ത് ദയനീയമായ പരാജയം ഒഴിവാക്കാനാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ദളിത്, റെഡ്ഡി വിഭാഗങ്ങളുടെ വോട്ടുകള്‍ വൈ.എസ്. ആര്‍ കോണ്‍ഗ്രസിന് അനുകൂലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ചിരഞ്ജീവിയിലൂടെ കാപ്പു വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിന് ഭദ്രമാക്കാനാകും. കിരണ്‍കുമാര്‍ റെഡ്ഡി മുഖ്യമന്ത്രി പദം രാജിവച്ചതിനെത്തുടര്‍ന്ന് ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.എന്നാല്‍ സര്‍ക്കാര്‍ തുടരണമെന്ന് സീമാന്ധ്രയിലെയും തെലുങ്കാനയിലെയും കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























