ഡല്‍ഹി കൂട്ടബലാത്സംഗക്കേസ്: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

ഡല്‍ഹിയിലെ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ 2012 ഡിസംബറില്‍ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന കേസിലെ നാലു പ്രതികളുടേയും വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. മുകേഷ് വിനയ്‌ശര്‍മ്മ, പവന്‍, അക്ഷയ്‌താക്കൂര്‍ എന്നിവര്‍ നല്‌കിയ അപ്പീല്‍ കോടതി തള്ളി കളഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്‌തംബറിലാണ് സാകേതിലെ അതിവേഗകോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. കേസിലെ പ്രതികളില്‍ ഒരാളായ രാംസിംഗ് വിചാരയ്‌ക്കിടെ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.
കേസിലെ ആറാം പ്രതി സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ പാര്‍പ്പിക്കാനാണ് ജുവൈനല്‍ കോടതി ഉത്തരവിട്ടത്.
ഈ സംഭവം നടന്നത് 2012 ഡിസംബര്‍ 16 നായിരുന്നു. സുഹൃത്തിനോടൊപ്പം ബസില്‍ രാത്രിയില്‍ യാത്രചെയ്യവേയാണ് യുവതി മാനഭംഗത്തിന് ഇരയായത്. 13 ദിവസത്തിനുശേഷം ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരണമടയുകയും ചെയ്‌തു.
https://www.facebook.com/Malayalivartha
























