കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു... 58 സ്ഥാനാര്‍ത്ഥികള്‍ , അഴിമതിയാരോപണത്തില്‍ കുടുങ്ങിയ സുരേഷ് കല്‍മാഡിക്ക് സീറ്റില്ല

കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. 58 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കബില്‍ സിബല്‍ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍നിന്ന് മത്സരിക്കും. സച്ചിന്‍ പൈലറ്റ് അജ്മീറില്‍നിന്നും സന്ദീപ് ദീക്ഷിത് ഈസ്റ്റ് ഡല്‍ഹിയില്‍നിന്നും മത്സരിക്കും. അജിത് ജോഗി മഹാസമുദ്രില്‍നിന്നും അജയ് മാക്കന്‍ ന്യൂഡല്‍ഹിയില്‍നിന്നും മത്സരിക്കും. അതേസമയം കോമണ്‍വെല്‍ത്ത് അഴിമതിയാരോപണത്തില്‍ കുടുങ്ങിയ സുരേഷ് കല്‍മാഡിക്ക് സീറ്റില്ല. കല്‍മാഡിക്ക് പകരം പൂനെയില്‍ വിശ്വജിത് കദം മത്സരിക്കും. പൂനെയില്‍നിന്ന് കല്‍മാഡിയുടെ ഭാര്യ മീരയ്ക്ക് സീറ്റ് ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, നന്ദന്‍ നിലേക്കനി ഉള്‍പ്പെടെയുള്ള 194 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ആദ്യ സ്ഥാനാര്‍ത്ഥി ലിസ്റ്റിനും പവന്‍ കുമാര്‍ ബന്‍സാല്‍, വീരപ്പ മൊയ്‌ലി ഉള്‍പ്പെടെയുള്ളവരടങ്ങുന്ന രണ്ടാമത്തെ ലിസ്റ്റ് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടാംഘട്ട ലിസ്റ്റില്‍ 71 സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. 28 വനിത സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ടത്. 194 സ്ഥാനാര്‍ത്ഥികളില്‍ 35 ശതമാനവും 50 വയസില്‍ താഴെയുള്ളവരുമായിരുന്നു. സുശീല്‍ കുമാര്‍ ഷിന്‍ഡെ, ബെനി പ്രസാദ് വെര്‍മ, കമല്‍ നാഥ്, ഗിരിജ വ്യാസ്, മല്ലീകാര്‍ജ്ജുന്‍ ഖാര്‍ഹെ, ബോജ്പൂരി സിനിമാ നടന്‍ രവി കിഷന്‍, ഒറിയ നടി അപരാജിത മൊഹന്തി തുടങ്ങിയവര്‍ക്കും ആദ്യലിസ്റ്റില്‍ ഇടം ലഭിച്ചിരുന്നു. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള 71 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റിലും പ്രമുഖ നേതാക്കന്മാര്‍ക്ക് ലോക്‌സഭ ടിക്കറ്റ് ലഭിച്ചിരുന്നു. രണ്ടാംഘട്ട ലിസ്റ്റിലാണ് കേരളത്തില്‍ നിന്നുള്ള 15കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്.
https://www.facebook.com/Malayalivartha
























