അദ്വാനിയുടെ പിണക്കം മാറ്റാന്‍ ഗാന്ധി നഗര്‍ , നരേന്ദ്ര മോഡിയുടെ രണ്ടാം മണ്‌ഡലം വഡോദര

നരേന്ദ്ര മോദിയുടെ രണ്ടാം മണ്ഡലത്തിന്റെ കാര്യത്തിലും എല്‍ കെ അദ്വാനിയുടെ മണ്ഡലത്തിലും തീരുമാനമായി. എല്‍ കെ അദ്വാനിക്ക് ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലവും മോദിയുടെ രണ്ടാം മണ്ഡലമായി വഡോദരയുമാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ കെ അദ്വാനിയുടെ സീറ്റിന്റെ കാര്യത്തില്‍ സുഷമ സ്വരാജുമായുള്ള കൂടികാഴ്ചയ്ക്കുശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഭോപ്പാല്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടണമെന്ന അദ്വാനിയുടെ ആവശ്യം തള്ളിക്കളഞ്ഞാണ് ബിജെപി തീരുമാനമെടുത്തിരിക്കുന്നത്. 1998ല്‍ മുതല്‍ എല്‍ കെ അദ്വാനിയുടെ മണ്ഡലമാണ് വഡോദര. അദ്വാനിയുടെ പ്രതികരണം അറിഞ്ഞതിനു ശേഷമാണ് ഗാന്ധിനഗറിലെ സീറ്റിനെ സംബന്ധിച്ച് ബിജെപി അന്തിമ തീരുമാനം എടുക്കുകയുളളു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മേദി വാരാണാസിക്കു പുറമെ വഡോദരയില്‍ മത്സരിക്കുമെന്നും ബിജെപി അറിയിച്ചു. എല്‍കെ അദ്വാനി തെരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കണമെന്നായിരുന്നു ബിജെപി ഗുജറാത്ത് ഘടകം ഇതുവരെ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ഗാന്ധിനഗറില്‍ അദ്വാനിക്ക് സീറ്റ് നല്‍കാമെന്നായിരുന്നു ബിജെപി കേന്ദ്ര ഘടകത്തിന്റെ തീരുമാനം.
വാരണാസി മണ്ഡലത്തില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ കെജ് രിവാളും കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങുമാണ് എത്തുന്നത്.
https://www.facebook.com/Malayalivartha
























