പ്രശസ്‌ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിംഗ് അന്തരിച്ചു

പ്രശസ്‌ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിംഗ് വാര്‍ദ്ധക്യകാല അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. 99 വയസ്സായിരുന്നു. ഡല്‍ഹി സുജന്‍സിംഗ് പാര്‍ക്കിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് നാലിന് ലോധി റോഡ് ശ്‌മശാനത്തില്‍ നടക്കും. കവാല്‍ മാലികയാണ് ഭാര്യ. മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ സിംഗ് മകനാണ്.
സിംഗ്1915 ഫെബ്രുവരി രണ്ടിന് ബ്രട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ഖദാലി ഇപ്പോഴത്തെ സര്‍ഗോദ ജില്ലയിലായിരുന്നു ജനിച്ചത്. ഗവണ്‍മെന്റ് കോളേജ്, ലാഹോര്‍, സെന്‍സ്റ്റീഫന്‍സ് കോളേജ് ഡല്‍ഹി, കിംഗ്‌സ് കോളേജ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് എഴുത്തിലേക്ക് തിരിഞ്ഞു.
യോജന എന്ന പ്രസിദ്ധീകരണം തുടങ്ങിയത് അദ്ദേഹമാണ്. ദി ഇലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ , ദി ഹിന്ദുസ്ഥാന്‍ ടൈംസ് , ദി നാഷണല്‍ ഹെറാള്‍ഡ് എന്നിവയുടെ പത്രാധിപരായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. എല്ലാവരോടും പകയോടെ എന്ന പേരില്‍ അദ്ദേഹം എഴുതിയിരുന്ന പംക്തി നിരവധി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ജനങ്ങളെ വളരെയധികം ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്‌തതാണ്. കവിതകളെയും അദ്ദേഹം വളരെ സ്‌നേഹിച്ചിരുന്നു.
പത്മഭൂഷണ്‍ 1974 ല്‍ നല്‌കി അദ്ദേഹത്തെ രാജ്യം ആദരിച്ചുവെങ്കിലും 1984 ല്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു അതു തിരിച്ചു നല്‍കി. 2007 ല്‍ പദ്‌മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു.
ഖുശ്‌വന്ത് സിംഗിന്റെ ഏറ്റവും പ്രശസ്‌തമായ കൃതിയാണ് ട്രെയിന്‍ ടു പാകിസ്ഥാന്‍. അത് പിന്നീട് സിനിമയാക്കുകയും ചെയ്‌തു. ഉറുദി , പഞ്ചാബി, ഹിന്ദി ഭാഷകളില്‍ നിന്നും ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അനേകം പുസ്‌തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ട്രൂത്ത് ലവ് ആന്‍ഡ് എ ലിറ്റില്‍ മാലിസ് ആണ് സിംഗിന്റെ ആത്മകഥ.
https://www.facebook.com/Malayalivartha
























