അഫ്‌ഗാനിസ്ഥാനിലെ ആഢംബര ഹോട്ടലില്‍ ആക്രമണത്തിനെത്തിയ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

അഫിഗാനിസ്ഥാനിലെ പ്രശസ്‌തമായ സെറീന ആഢംബര ഹോട്ടലില്‍ ഭീകരാക്രമണത്തിനെത്തിയ നാലു താലിബാന്‍ തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. വിദേശികളടക്കം നിരവധി പേര്‍ താമസിച്ചിരുന്ന ഹോട്ടലിലാണ് നാലംഗ സംഘം കയറിയത്. തീവ്രവാദികളുടെ സാന്നിധ്യം അറിഞ്ഞയുടനെ അതിഥികളെയും ജീവനക്കാരെയും സുരക്ഷിതരാക്കിയശേഷം ആക്രമണം നടത്തുകയായിരുന്നു.
വ്യാഴാഴ്‌ച വൈകിട്ട് ആറു മണിയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ മൂന്നു മണിക്കൂറോളം നീണ്ടു നിന്നു. തീവ്രവാദികളെ അയച്ചത് തങ്ങളാണെന്ന് താലിബാന്‍ വ്യക്തമാക്കി. പേര്‍ഷ്യന്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ഹോട്ടലില്‍ എത്തിയ വിശിഷ്‌ട വ്യക്തികളെയും വിദേശികളെയുമാണ് ലക്ഷ്യം വച്ചിരുന്നതെന്നും താലിബാന്‍ അറിയിച്ചു.
ആക്രമണത്തില്‍ രണ്ടു ഹോട്ടല്‍ സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും സുരക്ഷയുള്ള ഹോട്ടലാണ് സെറീന. കര്‍ശന പരിശോധനയ്‌ക്കുശേഷമേ അകത്ത് കയറ്റിവിടുകയുള്ളൂ. സോക്‌സിനുളളില്‍ ഒളിപ്പിച്ച പിസ്റ്റളുകളുമായാണ് തീവ്രവാദികള്‍ ഹോട്ടലില്‍ കടന്നതെന്ന് തോന്നുന്നു. തീവ്രവാദികളെല്ലാം പതിനെട്ട് വയസ്സിനടുത്ത് പ്രായമുള്ളവരാണെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























