രണ്ടിടത്ത് വോട്ട് ചെയ്യണമെന്ന പവാറിന്റെ ഉപദേശം വിവാദമായി

നവിമുംബൈയിലെ മാര്‍ക്കറ്റിലെ തൊഴിലാളികളോട് രണ്ടിടത്ത് വോട്ടു ചെയ്യാന്‍ കേന്ദ്രമന്ത്രി ശരത് പവാര്‍ പറഞ്ഞത് വിവാദമായിരിക്കുകയാണ്. തൊഴിലാളികള്‍ അവരുടെ സ്വന്തം നാടായ സതാരയില്‍ ഏപ്രില്‍ 17 ന് വോട്ട് ചെയ്യണമെന്നും വിരലില്‍ നിന്ന് ആ മഷി തുടച്ചു കളഞ്ഞിട്ട് 24 ന് നവിമുംബൈയിലും വോട്ട് ചെയ്യണമെന്നുമാണ് പവാറിന്റെ ഉപദേശം.
എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ തമാശ പറഞ്ഞതാണെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്ന വിശദീകരണവുമായി പവാര്‍ രംഗത്തെത്തി. ഒരാള്‍ക്ക് ഒരു മണ്‌ഡലത്തിലേ വോട്ടുള്ളൂ എന്നിരിക്കെ രണ്ട് മണ്‌ഡലങ്ങളില്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പവാറിന്റെ പ്രസ്‌താവന വിവാദമായിരിക്കുകിയാണ്.
രണ്ടിടത്ത് വോട്ടു ചെയ്യാനുള്ള പവാറിന്റെ ആഹ്വാനം ഇലക്ഷന്‍ നിയമങ്ങളുടെ ലംഘനമാണെന്നും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബി.ജെ. പി ആരോപിച്ചു. പവാറിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് എഎപിയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























