തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണത്തിന് ലക്ഷ്യമിട്ട 4 ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പിനിടെ രാജ്യത്ത് അക്രമണം നടത്താന്‍ പദ്ധതിയിട്ട നാല് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ രാജസ്ഥാനില്‍ അറസ്റ്റിലായി. സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ യാസില്‍ ഭട്‌കലിന്റെ ഉറ്റ സഹായിയും ബോംബ് നിര്‍മ്മാണ വിദഗ്‌ദ്ധനുമാണ് പിടിക്കപ്പെട്ട പാകിസ്ഥാനിയായ വഖാസ്.
മുംബൈയില്‍ 2011 ജൂലായില്‍ നടത്തിയ ഇരട്ട സ്‌ഫോടനകേസിലുള്‍പ്പെടെ നിരവധി ഭീകരാക്രമണത്തില്‍ പങ്കാളിയായ വഖാസിനെ അജ്‌മീര്‍ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങുമ്പോഴാണ് പിടികൂടിയത്. മറ്റു മൂന്നു പേര്‍ പിടിയിലായത് ജയ്‌പൂരിലും ജോധ്‌പൂരിലും നിന്നാണ്. ഇന്ത്യന്‍ മുജീഹിദ്ദീന്റെ രാജസ്ഥസ്ഥാന്‍ മോഡ്യൂളില്‍ അംഗങ്ങളാണ് മൂന്നു പേരും.
രഹസ്യ വിവരത്തെ ആധാരമാക്കി ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലിന്റെ സഹായത്തോടെയാണഅ ജയ്‌പൂരിലെ ജോട്ട് വാരയിലും പ്രതാപ് നഗറിലും ശനിയാഴ്‌ച അന്വേഷണം നടത്തിയത്. വഖാസിനെ ഇന്ത്യയിലേക്ക് അയച്ചത് പാക് ചാരസംഘടനയായ ഐ.എസ്.ഐ ആണെന്ന് ഡല്‍ഹി സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്.എന്‍. വാസ്‌തവ പറഞ്ഞു.
ഡല്‍ഹിയിലെത്തിച്ച നാലംഗ സംഘത്തെ ചോദ്യം ചെയ്‌തു വരികയാണ്. നാലുപേരെയും പ്രത്യേക കോടതിയില്‍ ഹാജരാക്കിയശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























