ഭൂമി ദാന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ബന്ധുവിന് കാസര്‍കോട് ഭൂമി ദാനം ചെയ്‌തതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഭൂമി ലഭിച്ച വിമുക്തഭടന്‍ ടി.കെ. സോമന്‍, വിഎസിന്റെ മുന്‍ പി.എ എ സുരേഷ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
കേസിന്റെ മെറിറ്റിലേയ്‌ക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് പി. സദാശിവം അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഹര്‍ജിക്കാര്‍ക്ക് അവരുടെ വാദങ്ങള്‍ വിചാരണകോടതിയെ ബോധിപ്പിക്കാമെന്നും പറഞ്ഞു. കേസ് ആറുമാസത്തിനകം തീര്‍പ്പാക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു. സോമന് ചട്ടങഅങള്‍ ലംഘിച്ച് കാസര്‍കോട് 2.33 ഏക്കര്‍ പതിച്ചു നല്‍കിയെന്നാണ് ആരോപണം.
കേസില്‍ വി.എസിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രണ്ടാം പ്രതി മുന്‍ റവന്യു മന്ത്രി കെ.പി രാജേന്ദ്രനാണ്. വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, വി.എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, കാസര്‍കോട് മുന്‍ കളക്‌ടറായിരുന്ന എന്‍.എ.കൃഷ്‌ണന്‍കുട്ടി, ആനന്ദ്‌സിംഗ്, ഭൂമി ലഭിച്ച ടി.കെ. സോമന്‍ എന്നിവരും ഈ കേസിലെ പ്രതികളാണ്
https://www.facebook.com/Malayalivartha
























