ലോക്‌സഭാ തെരഞ്ഞെടുപ്പ് : സുരക്ഷ ഉറപ്പു വരുത്താന്‍ രണ്ടു ലക്ഷം സൈനികര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുന്നതിന് രണ്ടു ലക്ഷം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം ആയിരക്കണക്കിനു വാഹനങ്ങളും രണ്ടു ഡസന്‍ ഹെലികോപ്‌ടറുകളും ക്രമസാമാധാനപാലനദൗത്യത്തിനായി ഉപയോഗിക്കുനെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്.
543 മണ്‌ഡലങ്ങളിലായി 81.4 കോടി സമ്മതിദായകര്‍ പങ്കാളികളാകുന്ന തെരഞ്ഞെടുപ്പിന് പഴുതില്ലാത്ത സുരക്ഷയൊരുക്കാനാണു ആഭ്യന്തരമന്ത്രാലയത്തിന്റേയും തെരഞ്ഞെടുപ്പു കമ്മീന്റെയും ശ്രമം. പ്രശ്‌നങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളിലും മണ്‌ഡലങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കും.
നക്‌സല്‍ ബാധിത സംസ്ഥാനങ്ങളഉം തീവ്രവാദ-വിഘടനവാദ ഭീഷണി നിലനില്‍ക്കുന്ന ജമ്മു-കാശ്‌മീര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാധാനപരമായ വോട്ടിംഗ് ഉറപ്പുവരുത്തുകയാണ് പ്രധാന പ്രതിസന്ധി. ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാസംവിധാനം ഒരുക്കുമെന്ന് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എം.എ ഗണപതി വ്യക്തമാക്കി.
സി.ആര്‍.പി..എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്. ബി. അസം റൈഫിള്‍സ് തുടങ്ങിയ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നുള്ള രണ്ടു ലക്ഷം സേനാംഗങ്ങളെയുണു തെരഞ്ഞെടുപപ് പ്രവര്‍ത്തനങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. ഇവരുടെ സുഗമമായ വിന്യാസത്തിനായി പ്രത്യേക ട്രെയിനുകളും കോച്ചുകളും അനുവദിക്കണമെന്നു റെയില്‍വേയ്‌ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























