ദയാഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദ്രപാല്‍ പുള്ളറുടെ വധശിക്ഷ ജീവപര്യന്തമാക്കി

ഡല്‍ഹിയില്‍ ഒമ്പതു പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിന്റെ ഉത്തരവാദിയായ ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദ്രപാല്‍ ഭുല്ലര്‍ക്ക് വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്‌തു. വധശിക്ഷാ കേസുകള്‍ ഇളവു ചെയ്യുന്നതിന് രൂപീകരിച്ച ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്.
ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ അന്യായമായ കാലതാമസം വരുത്തിയാല്‍ വധശിക്ഷ റദ്ദാക്കാമെന്ന ജനുവരി 21 ലെ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ ഇളവു ചെയതത്. ശിക്ഷ ഇളവു ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
1993 ല്‍ ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് പുറത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ മരിക്കാനിടയായ കേസിലെ പ്രതിയായ ഭൂല്ലര്‍ക്ക് 2003 ലാണ് വധശിക്ഷ വിധിച്ചത്. അതേ വര്‍ഷം ദയാഹര്‍ജി നല്‍കിയെങ്കിലും എട്ടു വര്‍ഷം കഴിഞ്ഞ് രാഷ്‌ട്രപതി അത് തള്ളി.
ദയാഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ കാലതാമസം വരുത്തിയതിനാല്‍ ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് 2013 ല്‍ ഭൂല്ലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതേതുടര്‍ന്നാണ് കോടതി വധശിക്ഷയെ ഇളവു ചെയ്‌ത് ജീവപര്യന്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























