രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍.ഡി.എയുടെ രാംനാഥ് കോവിന്ദ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍.ഡി.എയുടെ രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പ്രതിക സമര്‍പ്പിച്ചു. ലോക് സഭാ സെക്രട്ടറി ജനറല്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ, സുഷമാ സ്വരാജ്, വെങ്കയ്യ നായിഡു, എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, എന്‍.ഡി.എ ഘടക കക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡു, രാം വിലാസ് പസ്വാന്‍, പ്രകാശ് സിങ് ബാദല്‍, നവീന്‍ പട്‌നായിക്, ഇ. പളനി സാമി എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha























