മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് പുരസ്‌കാരം

വാനമ്പാടിക്ക് പുരസ്‌കാരം. ഈ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തെലുങ്കിലെ മികച്ച പിന്നണി ഗായികയായി മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര തെരഞ്ഞെടുക്കപ്പെട്ടു. 'നേനു സൈലജ' എന്ന ചിത്രത്തിലെ 'ഈ പ്രേമകി' എന്ന ഗാനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ഇത് ഏഴാം പ്രാവശ്യമാണ് ചിത്രയ്ക്ക് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിക്കുന്നത്.
പുരസ്‌കാരങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങളാണ് കെ.എസ്.ചിത്രയ്ക്കു ലഭിച്ചിട്ടുള്ളത്. വിവിധ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളിലെ ആലാപനത്തിനാണ് ഏഴ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. 2004ല്‍ വര്‍ഷം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനായിരുന്നു ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാരം. തിരക്കഥ(ഒടുവിലൊരു...),പഴശിരാജ(കുന്നത്തെ കൊന്നയ്ക്കും) എന്നീ ഗാനങ്ങളുടെ ആലാപനത്തിനും ഫിലിം ഫെയര്‍ ലഭിച്ചിട്ടുണ്ട്.
കിഷോര്‍ തിരുമല സംവിധാനം ചെയ്ത നേനു സൈലജയിലെ ഗാനത്തിനു സംഗീതം ദേവിശ്രീ പ്രസാദ് ആണ്. ശ്രീവെണ്ണെല സീതാരാമ ശാസ്ത്രിയുടേതാണ് വരികള്‍. റാമും മലയാളി നായിക കീര്‍ത്തി സുരേഷും ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിലെ ഗാനരംഗം കാണാം.
https://www.facebook.com/Malayalivartha























