രജനീകാന്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു

രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രം കാല കരികാലന്റെ സെറ്റില്‍ വൈദ്യുതാഘാതമേറ്റ് ജോലിക്കാരന്‍ മരിച്ചു. ചെന്നൈയിലെ ഇ.വി.പി സ്റ്റുഡിയോയിലെ സെറ്റിലായിരുന്നു അപകടം. അഞ്ച് കോടി രൂപ ചിലവിട്ട് നിര്‍മിച്ച സെറ്റാണിത്. പരിക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























