ഈദ് ദിനത്തില്‍ ശ്രീനഗറില്‍ പരക്കെ അക്രമം;പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു

ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ ഈദ് ദിനത്തില്‍ പരക്കെ അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഏകദേശം പത്തോളം ആളുകളെ പരിക്കുകളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഈദ്ഗാഹ് എന്ന ഒരു മൈതാനത്ത് ഈദ് നമസ്‌ക്കാരത്തിനും മറ്റും വന്നവരാണ് പോലീസുമായി ഏറ്റുമുട്ടിയത്. പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന് ഗവണ്‍മെന്റ് നിരോധിച്ചിട്ടുള്ള സ്ഥലമായിരുന്നു ഇത്. പോലീസിനെതിരെ ഇവര്‍ പ്രകോപനമില്ലാതെ കല്ലെറിയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ തന്നെ പോലീസ് തിരിച്ച് അവര്‍ക്കെതിരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇങ്ങനെ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി.
https://www.facebook.com/Malayalivartha






















