ജനനേന്ദ്രിയം മുറിച്ചു മാറ്റിയ കാമുകിയെ അറസ്റ്റ്‌ചെയ്തു

ന്യുഡല്‍ഹിയില്‍ ലൈംഗിക ബന്ധം നിരസിക്കുകയും വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്ത യുവാവിന്റെ ലിംഗം മുറിച്ച കാമുകിയെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിനിയായ 23കാരിയാണ് അറസ്റ്റിലായത്. യുവതിയുടെ കാമുകനായ രവി (35) എന്ന യുവാവിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചു മാറ്റിയത്. ഇതിനെ തുടര്‍ന്ന് രവി ആശുപത്രിയിലായിരുന്നു.അപകട നില തരണം ചെയ്തു എന്ന ഡോക്ടര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
വഴിയോര കച്ചവടക്കാരനായ രവി വിവാഹബന്ധത്തിന് വിസമ്മതിച്ചതാണ് പ്രകോപനകാരണം. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി രവി വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ തന്റെ വീട്ടില്‍ എത്തിച്ച് യുവതി ഇയാളെ ഭീഷണിപ്പെടുത്തുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതയായ യുവതി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകായിരുന്നു.
https://www.facebook.com/Malayalivartha






















