രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ തള്ളിക്കളഞ്ഞ് ധനുഷ്

രജനിയുടെ രാഷ്ട്രീയപ്രവേശനം തമിഴകത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്. തമിഴകത്തില്‍ സിനിമാക്കാരുടെ രാഷ്ട്രീയപ്രവേശനം സാധാരണമാണ്. എംജിആറും ജയലളിതയും പിന്നെ വിജയകാന്തുമൊക്കെ രാഷ്ട്രീയത്തില്‍ കയറിയവരാണ്. ഈ നിരയിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്താണ്.
രജനിയുടെ രാഷ്ട്രീയത്തെക്കുറിച്ച് അനുകൂലമായും പ്രീതികൂലമായും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് രജനിയുടെ മരുമകന്‍ ധനുഷിനോട് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരാശപ്പെടേണ്ടിവന്നു. വിഐപി 2 എന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് രജനിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ തള്ളിപ്പറഞ്ഞത്. രാഷ്ട്രീയം പറയാനല്ല, നിങ്ങളെ ഇവിടേക്ക് ക്ഷണിചത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള ധനുഷിന്റെ മറുപടി.
രജനികാന്തിന്റെ മകളും വിഐപി 2 സംവിധായികയുമായ സൗന്ദര്യ, ചിത്രത്തിലെ നായിക കാജല്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. 20 വര്‍ഷത്തിനുശേഷം കാജല്‍ അഭിനയിച്ച തമിഴ് സിനിമയാണ് വിഐപി.
https://www.facebook.com/Malayalivartha






















